NEWS

കോവിഡിനെതിരെ പ്രതിരോധം ,റഷ്യയുടെ കോവിഡ് വാക്സിൻ നാളെ ,പ്രതീക്ഷയോടൊപ്പം ആശങ്കയും

റഷ്യയുടെ കോവിഡ് വാക്സിൻ നാളെ പുറത്തിറക്കും .കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച ദിവസമാണ് നാളെ .നിശ്ചയിച്ച തിയ്യതിയിൽ തന്നെ റഷ്യ കോവിഡ് വാക്സിൻ പുറത്തിറക്കും എന്നാണ് വിവരം .

എന്നാൽ പ്രതീക്ഷയോടൊപ്പം ആശങ്കയും ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നുണ്ട് .വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമോ എന്നാണ് ആശങ്ക .വാക്സിൻ ഏതുതരം ആന്റിബോഡികൾ ആണ് ഉൽപ്പാദിപ്പിക്കുക എന്നതാണ് ആരോഗ്യ വിദഗ്ധർ ഉറ്റുനോക്കുന്നത് .ധൃതിയെക്കാൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി വേണം വാക്സിൻ പുറത്തിറക്കാൻ എന്നാണ് ലോകാരോഗ്യ സംഘടന തന്നെ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

എന്നാൽ റഷ്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് .റഷ്യ ഇതുവരെ പുറത്തിറക്കിയ വാക്സിനുകളിൽ ഏതെങ്കിലും പാളിയിട്ടുണ്ടോയെന്നു റഷ്യൻ ശാസ്ത്രജ്ഞന്മാർ ചോദിക്കുന്നു .

അതേസമയം കോവിഡ് വാക്സിന് വേണ്ടിയുള്ള യുദ്ധം ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട് .തങ്ങളുടെ കോവാക്സ് സംവിധാനത്തിൽ ചേരാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു .നിലവിൽ എഴുപത്തിയഞ്ച് രാജ്യങ്ങൾ ആണ് സംഘടനയിൽ അംഗമായുള്ളത് .ലഭ്യത പരിഗണിച്ച് എല്ലാ രാജങ്ങൾക്കും വാക്സിൻ വിതരണം ചെയ്യാനാണ് ഉദ്ദേശം .

ന്യയമായ വില ഉറപ്പു വരുത്തുന്നതിനും സന്തുലിതമായ വിതരണം ഉറപ്പുവരുത്തുന്നതിനും കോവാക്സിന്റെ സഹായം ഉണ്ടാകും .ആക്സസ് ടൂ കോവിഡ് ടൂൾ ആക്സിലറേറ്ററിനു കീഴിലാണ് കോവാക്സിന്റെ പ്രവർത്തനം .ലോകത്താകെ നടക്കുന്ന നൂറ്റിയറുപത് വാക്സിൻ പരീക്ഷണങ്ങളിൽ ഇരുപത്തി ഏഴെണ്ണം മനുഷ്യരിലെ പരീക്ഷണം എന്ന നിർണായക ഘട്ടത്തിലേക്ക് കടന്നു .

Back to top button
error: