NEWS

രാജസ്ഥാൻ കോൺഗ്രസിൽ അത്ഭുതം ,സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു

രാജസ്ഥാൻ സർക്കാരിനെ വലയം ചെയ്ത പ്രതിസന്ധി ഒഴിയുന്നതായി സൂചന .വിമത നീക്കത്തിന് നേതൃത്വം നൽകിയ സച്ചിൻ പൈലറ്റ് ഹൈക്കമാന്റുമായി ചർച്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചതായി സൂചന .പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം .

ഒത്തു തീർപ്പ് സാധ്യത തേടി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണുമെന്നാണ് വിവരം .രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സച്ചിൻ അനുമതി തേടിയതായാണ് റിപ്പോർട്ട് .എന്നാൽ രാഹുൽ ഗാന്ധിയുടെ
ഓഫീസ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടില്ല .മുതിർന്ന നേതാക്കളായ കെ സി വേണുഗോപാൽ ,അഹമ്മദ് പട്ടേൽ എന്നിവരുമായി സച്ചിൻ ഫോണിൽ ചർച്ച നടത്തി .

രണ്ടാഴ്ച്ച മുമ്പ് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ചർച്ച നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു .അതേസമയം അശോക് ഗെഹ്‌ലോട്ട് രാജി വെക്കാതെ വിട്ടുവീഴ്ച ഇല്ലെന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം എംഎൽഎമാർ പറയുന്നത് .ജൂലൈ ആദ്യത്തിലാണ് സച്ചിൻ പൈലറ്റും പതിനെട്ട് എംഎൽഎമാരും രാജസ്ഥാൻ കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തുന്നത് .

സച്ചിൻ ബിജിപിയിൽ പോകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ .എന്നാൽ സച്ചിൻ തുടക്കം മുതൽ തന്നെ അത് നിഷേധിച്ചിരുന്നു .വിശ്വാസ വോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം ചേരാൻ ഇനി നാല് ദിവസം മാത്രം ആണുള്ളത് .സമ്മേളനത്തിൽ വിശ്വാസ വോട്ട് തേടുമെന്ന് ഗെഹ്‌ലോട്ട് നേരത്തെ സൂചന നൽകിയിരുന്നു .

അതേസമയം സച്ചിന്റെ മടങ്ങിവരവിനെ ഗെഹ്‌ലോട്ട് വിഭാഗം എതിർക്കുമെന്നാണ് സൂചന .അടുത്തിടെ ഒരു ഹോട്ടലിൽ ചേർന്ന യോഗത്തിൽ സച്ചിനും എംഎൽഎമാർക്കും എതിരെ രൂക്ഷ വിമർശനം ആണ് ഗെഹ്‌ലോട്ട് പക്ഷം ഉയർത്തിയത് .

Back to top button
error: