ആത്മാഭിമാനമുള്ള മകളും അമ്മയും ഭാര്യയുമെന്ന് സുചിത്രയോട് നേഹ

ബോളിവുഡ് താരങ്ങളായ സുചിത്ര കൃഷ്ണമൂർത്തിയും നേഹാ ധൂപിയയും തമ്മിലുള്ള വാക്‌പോര് തുടരുന്നു .സംവിധായകൻ കരൺ ജോഹറിന്റെ സ്വന്തം ആളാണ് നേഹയെന്ന സുചിത്രയുടെ ആരോപണത്തിന് നേഹ ട്വിറ്ററിലൂടെ മറുപടി നൽകി .നേരത്തെ സുചിത്രയും ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത് .

താൻ വായിച്ചതിൽ ഏറ്റവും മോശം ട്വീറ്റ് ആണ് സുചിത്രയുടേതെന്നു നേഹ ട്വീറ്റ് ചെയ്തു .എന്താണ് സംസാരിക്കുന്നതെന്നോ മനുഷ്യൻ എത്ര കാലം ഭൂമിയിൽ ഉണ്ടാകുമെന്നു സുചിത്രക്കറിയില്ല .ഞാൻ സ്വന്തം കാലിൽ നിന്നു എന്നതിൽ അഭിമാനിക്കുന്ന ആളാണ് .അഭിമാനമുള്ള മകളും അമ്മയും ഭാര്യയുമാണ് .സ്ത്രീത്വത്തെ അംഗീകരിക്കുന്ന എല്ലാവര്ക്കും ഊഷ്മളമായ സ്നേഹം – നേഹ ട്വീറ്റ് ചെയ്തു

എങ്ങിനെയാണ് നേഹ ധൂപിയക്ക് പൊടുന്നനെ ടോക്ക് ഷോകളും മറ്റും കിട്ടുന്നത് എന്ന് തനിക്കറിയാമെന്നാണ് സുചിത്ര കൃഷ്ണമൂർത്തി ട്വീറ്റ് ചെയ്തത് .കരൺ ജോഹറിന്റെ പുതിയ അടുത്ത സുഹൃത്താണ് നേഹയെന്നും സുചിത്ര ആരോപിച്ചിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version