NEWS

ആത്മനിർഭർ ഭാരതത്തിനു വലിയ പിന്തുണ നല്കാൻ കേന്ദ്രസർക്കാർ ,നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ പ്രതിരോധ മന്ത്രാലയം

ആത്മ നിർഭർ ഭാരതം പദ്ധതിയുടെ ഭാഗമായി തദ്ദേശവൽക്കരണത്തിനു ആക്കം കൂട്ടാൻ നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് .

ഇറക്കുമതി നിരോധനത്തിന്റെ ഫലമായി ആറേഴ് കൊല്ലം കൊണ്ട് നാലു ലക്ഷം കോടിയുടെ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് നൽകാൻ ആവുമെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി .പ്രതിരോധ രംഗത്തെ തദ്ദേശ വൽക്കരണത്തിനു ബജറ്റിൽ അമ്പത്തി രണ്ടായിരം കോടി രൂപ പ്രത്യേകം നടപ്പു സാമ്പത്തിക വര്ഷം വകയിരുത്തിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു .

ആർട്ടിലറി ഗൺ ,ലൈറ്റ് കൊമ്പാറ്റ് ഹെലികോപ്റ്റർ ,അസോൾട്ട് റൈഫിൾസ് ,റഡാർ ,ആർമെർഡ് ഫൈറ്റിംഗ് വെഹിക്കിൾസ് ,ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് തുടങ്ങി നൂറ്റിയൊന്ന് ഉൽപ്പന്നങ്ങൾ ഇനി ഇറക്കുമതി ചെയ്യില്ല .ഇവയെല്ലാം ഇനി തദ്ദേശീയമായാണ് ഉൽപ്പാദിപ്പിക്കുക .

നൂറ്റിയൊന്നിൽ അറുപത്തിയൊമ്പത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ഈ വര്ഷം ഡിസംബറിൽ തന്നെ നിലവിൽ വരും .നാല് വർഷത്തിനുള്ളിൽ നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധനം കൊണ്ട് വരാൻ ആണ് നീക്കമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു .ആ സമയത്തിനുള്ളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി നിരോധനത്തിനായി കണ്ടെത്തുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു .

Back to top button
error: