സമ്പന്നതയിൽ കുതിപ്പ് തുടർന്ന് മുകേഷ് അംബാനി ,ലോകത്ത് നാലാം സ്ഥാനം

അങ്ങിനെ അതി സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം ആയി .റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ സമ്പന്നരിൽ നാലാം സ്ഥാനത്ത് എത്തി .ഫ്രാൻസിലെ ബെർണാൽഡ് അർനാൽട്ടിനെയാണ് മുകേഷ് അംബാനി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത് .80 .6 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം .

യൂറോപ്പിലെ ധനികന്മാരിൽ ഒന്നാമനാണ് ബെർണാൽഡ് അർനാൽട്ട് .മുകേഷ് അംബാനിയാകട്ടെ ഇന്ത്യയിലെ ഒന്നാം നമ്പർ സമ്പന്നനും .ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇന്ഡക്സിലാണ് ധനികന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത് .

കഴിഞ്ഞ ആഴ്ചകളിൽ നിരവധി സമ്പന്നരെ മുകേഷ് അംബാനി മറികടന്നു .സിലിക്കൺ വാലി വമ്പന്മാരായ എലോൺ മസ്ക് ,സെർജി ബ്രിൻ,ലാറി പേജ് ,വാറൻ ബഫറ്റ് എന്നിവരെയാണ് മുകേഷ് അംബാനി ഈ അടുത്ത് മറികടന്നത് .

ഫേസ്ബുക്കും ഗൂഗിളും മുതല്മുടക്കിയതോടെയാണ് അംബാനിക്ക് വൻ കുതിപ്പുണ്ടായത് .ഇപ്പോൾ ഈ കൊമേഴ്‌സ് രംഗത്താണ് അംബാനി ഊന്നൽ നൽകുന്നത് .ഈ രംഗത്ത് ഇന്ത്യയിൽ പത്ത് ബില്യൺ ഡോളർ മുതല്മുടക്കുമെന്നു ഗൂഗിൾ പ്രഖ്യാപിച്ചു കഴിഞ്ഞു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version