NEWS

മഴക്ക് കലിയടങ്ങുന്നില്ല,ഇന്നും തീവ്ര മഴ

സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യത .കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം .ഇടുക്കി ,മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് .

ചൊവ്വാഴ്‍യോടെ കേരളത്തിൽ മഴക്ക് ശക്തി കുറയുമെന്നാണ് കരുതപ്പെടുന്നത് .ഇന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപം കൊള്ളും .അത് ശക്തി പ്രാപിക്കില്ലെന്നും കേരളത്തെ ബാധിക്കില്ലെന്നും ആണ് പ്രതീക്ഷിക്കുന്നത് .

പതിനാലു മുതൽ ഒരാഴചക്കാലം സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കും .കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ പെയ്യേണ്ടതിന്റെ ഇരട്ടി മഴയാണ് പെയ്തത് .

Back to top button
error: