NEWS

സച്ചിൻ പൈലറ്റിന്റെയും സിന്ധ്യയുടെയും പാതയിൽ അല്ല ,കാത്തിരിക്കാൻ തയ്യാറാണെന്ന് ഹർദിക് പട്ടേൽ

പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗരൂകരായി ഇരിക്കാൻ കോൺഗ്രസ്സ് പ്രവർത്തകരോട് യുവ കോൺഗ്രസ് നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹർദിക് പട്ടേൽ .മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഇടഞ്ഞ സാഹചര്യത്തിലാണ് ഹാർദിക്കിന്റെ മുന്നറിയിപ്പ് .

ജ്യോതിരാദിത്യ സിന്ധ്യയുടെയും സച്ചിൻ പൈലറ്റിനെയും കലാപം തെറ്റാണ് .ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഹർദിക് പട്ടേൽ ഇക്കാര്യം പറഞ്ഞത് .രാജസ്ഥാനിലും മധ്യപ്രദേശിലും ഭൂരിപക്ഷം കുറവാണു .അതാണ് മുതിർന്ന നേതാക്കളെ മുഖ്യമന്ത്രിമാർ ആക്കിയത് .പിതാക്കന്മാർ മരിച്ചതിനു ശേഷം സിന്ധ്യയെയും പൈലറ്റിനെയും പാർട്ടി ഒരുപാട് പരിഗണിച്ചിരുന്നു .അകാലത്തിൽ അന്തരിച്ച മാധവറാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിൻെറയും മക്കളാണ് യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യയും രാജേഷ് പൈലറ്റും .

“പിതാക്കന്മാരുടെ മരണ ശേഷം പാർട്ടി ഇരുവർക്കും മികച്ച പരിഗണന ആണ് നൽകിയത് .സച്ചിൻ പൈലറ്റ് ഇരുപത്തിയഞ്ചാം വയസിൽ എംപിയായി .മുപ്പതാം വയസിൽ കേന്ദ്ര മന്ത്രിയായി .മുപ്പത്തിയഞ്ചാം വയസിൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആയി .നാൽപ്പതാം വയസിൽ ഉപമുഖ്യമന്ത്രിയും .ഇതിൽ എല്ലാം എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ?” ഹർദിക് ചോദിക്കുന്നു .

“ഞാൻ ചെറുപ്പമാണ് .ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ് .ക്ഷമ ഇല്ലാത്തവർ തെറ്റ് ചെയ്യും .സ്ഥാനമാനങ്ങൾ ലഭിച്ചില്ലല്ലോ എന്ന് പറഞ്ഞു എന്നെ പ്രകോപിതനാക്കാൻ പലരും ശ്രമിച്ചിരുന്നു .എന്നാൽ ഞാൻ ക്ഷമയും ഗൗരവവും കൈക്കൊണ്ടു .നേതാക്കളിൽ എനിക്ക് വിശ്വാസമുണ്ട് .സിന്ധ്യയും പൈലറ്റും എന്നേക്കാൾ മുതിർന്നവർ ആണ് .അവരെ ഉപദേശിക്കാൻ ഞാൻ ആളല്ല .എന്നാൽ യുവപ്രവർത്തകരോട് ഞാൻ പറയുന്നു കാത്തിരിക്കണം എന്ന് .ഞാൻ കാത്തിരിക്കാൻ തയ്യാറാണ് .”ഹർദിക് കൂട്ടിച്ചേർത്തു .

Back to top button
error: