NEWS

രാജസ്ഥാനിൽ നിന്ന് പാഠംപഠിക്കാതെ കോൺഗ്രസ് ,പഞ്ചാബിലും പൊട്ടിത്തെറി

പ്രശ്നങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നുണ്ടോ ?രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിക്കുകയാണ് .എന്നാൽ സമാനമായ പ്രശ്നം കോൺഗ്രസ്സ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബിലും ഉടലെടുക്കുന്നു .മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രാജ്യാസഭാ എംപി പ്രതാപ് സിങ് ബാജ്വയും ആണ് ഇവിടെ ഏറ്റുമുട്ടുന്നത് .

കഴിഞ്ഞ ആഴ്ച ഉണ്ടായ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് സമീപകാല പ്രശ്നം തുടങ്ങിയത് .വിഷയത്തിൽ പ്രതാപ് സിങ് ബാജ്വ അമരീന്ദർ സിങ്ങിന് കത്തെഴുതുന്നു .വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിക്കുന്നു .താനാ കത്ത് വായിച്ചിട്ടു പോലും ഇല്ലെന്നായിരുന്നു സിംഗിന്റെ മറുപടി .

എന്നാൽ യഥാർത്ഥ പ്രശ്നം ഇതൊന്നും അല്ല .ബജ്വ ആയിരുന്നു പഞ്ചാബ് കോൺഗ്രസ്സ് അധ്യക്ഷൻ .എന്നാൽ അമരീന്ദർ സിങ് വാശി പിടിച്ച് ബജ്വയെ മാറ്റിച്ചു .പഞ്ചാബ് രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കാൻ ബജ്വയെ രാജ്യസഭയിലേക്കും അയച്ചു .ഇരുവരും തമ്മിലുള്ള ശത്രുത വളർന്നു .എന്നാൽ അതൊന്നു തീർക്കാൻ ദേശീയ നേതൃത്വം ഇടപെട്ടുമില്ല .

കഴിഞ്ഞ ശനിയാഴ്ച ബാജ്വക്കുള്ള സുരക്ഷാ പഞ്ചാബ് സർക്കാർ പിൻവലിച്ചു .ബാജ്വക്കു സുരക്ഷാ പ്രശ്നം ഇല്ലെന്നു പറഞ്ഞായിരുന്നു ഈ നടപടി .ഖാലിസ്ഥാൻ തീവ്രവാദം രൂക്ഷമായ എണ്പതുകളിലാണ് ബാജ്വക്ക് സർക്കാർ സുരക്ഷാ നൽകുന്നത് .

“പഞ്ചാബ് സർക്കാരിന്റെ പ്രവർത്തനം മോശമാണ് .മുഖ്യമന്ത്രിയുടെ പ്രവർത്തനം അതിനേക്കാൾ മോശമാണ് .എന്റെയും കുടുംബത്തിന്റെയും സുരക്ഷാ തന്നെ അപകടത്തിൽ ആണ് “ബജ്വ തുറന്നടിച്ചു .

പഞ്ചാബിലും വിഷയത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം കോൺഗ്രസിനു ഇപ്പോൾ തന്നെ മികച്ച നേതാക്കളെ നഷ്ടപ്പെട്ടു കഴിഞ്ഞു .ജ്യോതിരാദിത്യ സിന്ധ്യ ,പ്രത്യുത് ദേബ് ബർമൻ ,സച്ചിൻ പൈലറ്റ് എന്നിവരൊക്കെ ആ പട്ടികയിൽ വരും .പാർട്ടിയിലെ കലഹം കൊണ്ടാണ് മധ്യപ്രദേശിൽ പാർട്ടിക്ക് ഭരണം നഷ്ടമായത് .രാജസ്ഥാനിൽ സർക്കാർ ആടിയുലയുന്നു .ഈ സാഹചര്യത്തിലാണ് മോഡി തരംഗത്തിലും കോൺഗ്രസ് പിടിച്ചു നിന്ന പഞ്ചാബിലും ആഭ്യന്തര പ്രശ്നം ഉണ്ടാകുന്നത് .

Back to top button
error: