NEWS

കനത്ത മഴ; പമ്പ കരകവിഞ്ഞു, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യത

പത്തനംതിട്ട: കനത്ത മഴയില്‍ പമ്പ കരകവിഞ്ഞു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യതയെന്ന് അധികൃതര്‍. അതേസമയം,കോഴഞ്ചേരി തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.

ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി. അതേസമയം, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. കൂടാതെ കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു.

തോട്ടപ്പുഴശേരി പഞ്ചായത്തില്‍ 4 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇന്നലെ വൈകിട്ടോടെ തുറന്നു. 100ല്‍ അധികം പേര്‍ ഇവിടങ്ങളിലേക്ക് എത്തി. രാത്രിയോടെ കൂടുതല്‍ ആള്‍ക്കാര്‍ എത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി 7ന് പമ്പാ നദിയിലെ ജലനിരപ്പ് 7.5 മീറ്റര്‍ കടന്നിരുന്നു.

Back to top button
error: