TRENDING

സിപിഐഎം ബഹിഷ്കരണം ഏഷ്യാനെറ്റ് ന്യൂസിനെ ബാധിച്ചോ?

കോവിഡ് കാലത്ത് ചാനലുകൾ തമ്മിൽ കടുത്ത മത്സരം ആണ് നടക്കുന്നത് .കാരണം ജനങ്ങൾ വീട്ടിൽ ഇരിക്കുക ആണല്ലോ .കോവിഡ് കാലത്ത് പരിമിതികൾ ഉണ്ടെങ്കിലും മെച്ചപ്പെട്ട പ്രോഗ്രാമുകൾ പ്രേക്ഷകരിൽ എത്തിക്കാനാണ് ചാനലുകളുടെ ശ്രമം .റേറ്റിംഗിന് വേണ്ടി നെട്ടോട്ടമോടുകയാണ് ചാനലുകൾ .

ഇത്തവണ നേട്ടം ഉണ്ടാക്കിയത് വിനോദ ചാനലുകൾ ആണ് .മെലിഞ്ഞുണങ്ങിയ ഏഷ്യാനെറ്റ് സീരിയലുകൾ തിരിച്ചെത്തിയതോടെ  കൊഴുത്തുരുണ്ടു .വീക്ക് 29 നേക്കാൾ 10   പോയിന്റ് വർധിപ്പിച്ച് ഏഷ്യാനെറ്റ് 874 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി .30 പോയിന്റ് അധികം നേടി മഴവിൽ മനോരമ രണ്ടാം സ്ഥാനത്തുണ്ട് .309 പോയിന്റ് ആണ് മഴവിൽ മനോരമക്കുള്ളത് .മൂന്ന് പോയിന്റ് നഷ്ടം വന്നെങ്കിലും 308 പോയിന്റോടെ സൂര്യ ടിവിയാണ് മൂന്നാം  സ്ഥാനത്ത് . 11 പോയിന്റ് അധികം നേടി ഫ്‌ളവേഴ്‌സ് ആണ് നാലാം  സ്ഥാനത്ത് .280  പോയിന്റ് ആണ് ഫ്ളവേഴ്സിന് ഉള്ളത് .സീ കേരളം ആണ് അഞ്ചാം സ്ഥാനത്ത് .കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് സീ കേരളം 16 പോയിന്റ് ആണ് അധികം നേടിയത് .220 പോയിന്റ് ആണ് സീ കേരളത്തിന് ഉള്ളത് .

ന്യൂസ് ചാനലുകളിലും കടുത്ത മത്സരമാണ് നടക്കുന്നത് .അന്തിചർച്ചകളിൽ സിപിഐഎം വിട്ടു നില്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെ ബാധിച്ചെന്ന് തോന്നുന്നു .23  പോയിന്റാണു ചാനലിന് നഷ്ടമായത് .എങ്കിലും 225 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്ത് .രണ്ടാം സ്ഥാനത്ത് 24  ന്യൂസ് പ്രതാപത്തോടെ നിൽക്കുന്നുണ്ട്.എട്ടു പോയിന്റ്റ് നഷ്ടമായെങ്കിലും 180  പോയിന്റ് നേടാൻ 24 ന്യൂസിനായി .മനോരമ ന്യൂസ് ആണ്  മൂന്നാം സ്ഥാനത്ത് .136  പോയിന്റാണ് മനോരമക്കുള്ളത് . നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസ് 102 പോയിന്റാണ് നേടിയത് .ജനം ടിവിയാണ് അഞ്ചാം സ്ഥാനത്ത് .69  പോയിന്റാണ് ജനത്തിനുള്ളത് .

Back to top button
error: