LIFE

“കൊന്നപ്പൂക്കളും മാമ്പഴവും” ആഗസ്റ്റ് എട്ടിന് ഓൺലൈൻ റിലീസിന്

അഭിലാഷ് എസ് സംവിധാനം ചെയ്ത “കൊന്നപ്പൂക്കളും മാമ്പഴവും” എന്ന സിനിമ ആഗസ്റ്റ് എട്ടിന് മെയിന്‍ സ്റ്റ്രീം ആപ്പ് വഴി ഓൺലൈൻ റിലീസ് ചെയ്യുന്നു. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ഓൺലൈൻ ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന മലയാളചിത്രമാണ് “കൊന്നപ്പൂക്കളും മാമ്പഴവും”.

കറുകച്ചാല്‍ എസ് എം യുപി സ്കൂള്‍ അദ്ധ്യാപകൻ കൂടിയാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ് എസ്.എലിക്കുളം,ഇളംമ്പള്ളി പനമറ്റം പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളില്‍ ചിത്രീകരിച്ച കൊന്ന “പൂക്കളും മാമ്പഴവും ” അഭിലാഷിന്റെ ആദ്യത്തെ സിനിമയാണ്.

പന്ത്രണ്ടില്‍ പരം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ഇദ്ദേഹം 2015 ൽ പുറത്തിറങ്ങിയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമ യിലെ മൂന്ന് കഥകളിൽ ഒന്ന് സംവിധാനം ചെയ്തിരുന്നു.

വേനലവധികാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തിന്റെ കുരുക്കിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാതാപിതാക്കൾ അവരിൽ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ പ്ലാനുകളും ആഗ്രഹങ്ങളും മറ്റും കുട്ടികളുടെ സ്വന്തന്ത്ര ജീവിതത്തിന് തടസ്സമാകുന്നു. അതവരിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. കുട്ടികളുടെ മനസികാവസ്ഥയെക്കുറിച്ചോ വളർത്തേണ്ട രീതിയെകുറിച്ചൊ വ്യക്തമായ അറിവില്ലാത്ത മാതാപിതാക്കൾ അവരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

“അമിതമായ ആഗ്രഹങ്ങൾ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുമ്പോൾ സ്വന്തം കഴിവുകൾ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘർഷങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് ‘’കൊന്നപൂക്കളും മാമ്പഴവും’’സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു.

ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍
ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്,മാസ്റ്റര്‍ ശ്രീദര്‍ശ്,മാസ്റ്റര്‍ സഞ്ജയ്,മാസ്റ്റര്‍ ജേക്കബ്,മാസ്റ്റര്‍ അഹരോന്‍ സനില്‍ ബേബി അനഘ,ഹരിലാല്‍,സതീഷ് കല്ലകുളം,സൂര്യലാല്‍,ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഇൗണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് കുര്യനാട്,മേക്കപ്പ്-ജോണ്‍ രാജ്,അസോസിയേറ്റ് ഡയറക്ടര്‍-അച്ചു ബാബു,അസിസ്റ്റന്റ് ഡയറക്ടര്‍-ജിബിന്‍ എസ് ജോബ്,സൗണ്ട്-ഗണേശ് മാരാര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിഷ്ണു സുകുമാരന്‍.

ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ 2019, ലണ്ടൻ ഇൻ്റർനാഷണൽ മോഷൻ പിക്ചേഴ്സ് അവാർഡ്സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്-ഓഫ്-ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ ഉൾപ്പെടെയുള്ളവയിൽ ചിത്രം ഒഫീഷ്യൽ സെലക്ഷൻ നേടി, വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് “കൊന്നപൂക്കളും മാമ്പഴവും”.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: