NEWS

തരം പോലെ എൻഐഎ ,സിപിഐഎമ്മിനിത് നിർണായകം

സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണമാകാം എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം ഉണ്ടായിരുന്നില്ല .ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു .ഇക്കാര്യം കഴിഞ്ഞ ദിവസം കോടതിയിൽ നടന്ന വാദത്തിനിടെ എൻഐഎ അഭ്യഭാഷകൻ ശ്ലാഖിക്കുകയും ചെയ്തു .മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടൂ എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു .

എന്നാൽ എൻഐഎ ഇപ്പോൾ വിരൽ ചൂണ്ടിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ ഓഫീസിലേക്കാണ് .പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് എൻഐഎ നടത്തിയ ചില നിർണായക പരാമർശങ്ങൾ സിപിഐഎമ്മിനും മുഖൈമന്ത്രിയുടെ ഓഫീസിനും തലവേദന ആയിരിക്കുകയാണ് .സിപിഐഎമ്മിന്റെ നിർണായക യോഗങ്ങൾ ഇന്നും നാളെയുമായി ചേരാനിരിരക്കുകയാണ് .സംസ്ഥാന സെക്രെട്ടറിയേറ്റ് ഇന്നും സംസ്ഥാന സമിതി നാളെയും യോഗം ചേരും .എൻഐഎ പരാമർശങ്ങൾ പാർട്ടി എങ്ങനെ കണക്കിലെടുക്കും എന്നതാണ് പ്രസക്തമായ ചോദ്യം .

കേസിൽ കേന്ദ്ര സർക്കാരിനെയും മന്ത്രി വി മുരളീധരനെയും പലപ്പോഴായി സിപിഐഎം വിമർശിച്ചിട്ടുണ്ട് .എന്നാൽ അന്വേഷണ ഏജൻസിയുടെ ഏതു നീക്കത്തിനും മുഖ്യമന്ത്രി അടക്കമുള്ളവർ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത് .സ്വർണക്കടത്ത് പിടിച്ച കസ്റ്റംസിന്റെ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രശംസിച്ചത് കഴിഞ്ഞ ദിവസമാണ് .

സ്വപ്ന സുരേഷിന് അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പമാണ് ഇന്നലെ എൻഐഎ വിവരിച്ചത് .മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്കുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ച് എൻഐഎ വിവരിക്കുന്നുണ്ട് .ശിവശങ്കരൻ വഴി ആയിരുന്നു സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത് .കേസിൽ ശിവശങ്കരൻ വഴിവിട്ട് ഇടപെട്ടിട്ടില്ല എന്ന എൻഐഎ പരാമർശം മുഖ്യമന്ത്രിക്കും ഓഫീസിനും ആശ്വാസമാണ് .എന്നാൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ മാർഗദർശി എന്നാണ് സ്വപ്ന വിളിച്ചത് .

ശിവശങ്കരൻ പ്രതിയാകാത്തത് തെല്ലു ആശ്വാസം മുഖ്യമന്ത്രിയുടെ ഓഫീസിനു പകർന്നിട്ടുണ്ട് .അങ്ങിനെ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്വപ്നക്കുണ്ട് എന്ന് എൻഐഎ പറയുന്നത് .മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് അടിക്കാനുള്ള നല്ല വാദിയാണ് ഇപ്പോൾ കിട്ടിയിരിരിക്കുന്നതെന്നു തീർച്ച .

Back to top button
error: