TRENDING

പാമ്പ് പിടുത്തക്കാരുടെ ശ്രദ്ധക്ക്, ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ പണി പാളും

പാമ്പിനെ ഇനി വെറുതെ പിടിക്കാൻ ആണ് പ്ലാൻ എങ്കിൽ പണി പാളും. അതിനുമുണ്ടൊരു കോഴ്സ്. പരീക്ഷയും പാസായി സർട്ടിഫിക്കറ്റും ഉണ്ടെങ്കിലേ ഇനി പാമ്പിനെ പിടിക്കാനാകൂ. വനംവകുപ്പ് ഇതിനായി ഒരു കോഴ്സ് തുടങ്ങുകയാണ്. ഉത്ര സംഭവത്തിനു ശേഷമാണ് വനംവകുപ്പിൽ ഇങ്ങനെ ഒരു ആലോചന വന്നത്.

കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ്‌ അൻവർ ആകും നോഡൽ ഓഫിസർ. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും ഇത് സംബന്ധിച്ച ക്ളാസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവർത്തിച്ചാൽ വനംവകുപ്പിന് വൈൽഡ് ലൈഫ് ആക്റ്റ് അനുസരിച്ച് കേസെടുത്തേക്കും.

വനംവകുപ്പിലെ ഡി എഫ് ഒ മുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ടാം ഘട്ടത്തിൽ സന്നദ്ധ പ്രവർത്തകർക്കും പാമ്പ് പിടുത്തത്തിൽ താല്പര്യമുള്ളവർക്കും പരിശീലനം നൽകും. പാമ്പുകളിലെ വൈവിദ്ധ്യം, സ്വഭാവം, പ്രകൃതിയിലെ സഹവാസം എന്നിവയൊക്കെയാണ് പാഠ്യപദ്ധതിയിൽ ഉള്ളത്. ക്ലാസിൽ ഒക്കെ പങ്കെടുക്കാം, പക്ഷെ നിശ്ചയിച്ച മാർക്കിൽ പരീക്ഷ പാസായാൽ മാത്രമേ പാമ്പ്‌ പിടുത്തം നടക്കൂ.

Back to top button
error: