എന്നെ മാറ്റിയത് ട്രോളുകളും പരിഹാസങ്ങളും-അനുപമ പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച താരമാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ ആ ചിത്രത്തോടെ തന്നെ താല്‍ക്കാലികമായെങ്കിലും അനുപമയ്ക്ക് മലയാളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരികയും ചെയ്തു. ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത്് താന്‍ ഒരുപാട് അഭിമുഖങ്ങളിലും പ്രോഗ്രാമുകളിലും പങ്കെടുത്തത് തന്റെ മാത്രം വളര്‍ച്ചയ്ക്കാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റായ അഭിപ്രായമുണ്ടെന്ന് അനുപമ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തില്‍ വളരെ കുറച്ച് സമയം മാത്രമാണ് തന്റെ കഥാപാത്രം വന്നു പോകുന്നത് എന്നിട്ടും ഞാന്‍ പ്രൊമോഷനില്‍ സജീവ സാന്നിധ്യമായത് തന്റെ വളര്‍ച്ച മാത്രം ലക്ഷ്യം വെച്ചിട്ടാണെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. തനിക്കെതിരെ വ്യാപകമായ ട്രോളുകളും ആ സമയത്ത് ഉണ്ടായിരുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന് മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് പ്രശ്നങ്ങളില്‍ കേരളം വലയുമ്പോഴും പ്രേക്ഷകര്‍ പ്രേമത്തിന്റെ അഞ്ചാം വര്‍ഷം ആഘോഷിച്ചത് സാമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലേതു പോലെ തമിഴ്നാട്ടിലും ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയും സ്വീകാര്യതയും ലഭിച്ചിരുന്നു.

പ്രേമത്തിന് ശേഷം അനുപമ പരമേശ്വരന്‍ എവിടെ എന്നത്് പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്ന് വന്ന ചോദ്യമായിരുന്നു. പ്രേമത്തിന്റെ റിലീസിന് ശേഷം അനുപമ പരമേശ്വരനെ അഹങ്കാരിയെന്നും ജാഡയുള്ളവളെന്നും സമൂഹമാധ്യമത്തിലൂടെ പലരും ആക്രമിച്ചിരുന്നു. അതോടെ മലയാള സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലാണ് പിന്നീട് അനുപമ കൂടുതലും അഭിനയിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version