NEWS

കശ്മീരില്‍ ബി.ജെ.പി. സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ബി.ജെ.പി. സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. സജാദ് അഹമ്മദ് ഖാന്‍ഡെയാണ് കൊല്ലപ്പെട്ടത്. കാസിഗുണ്ട് ബ്ലോക്കിലെ വെസുവിലെ വസതിക്കു സമീപത്തുവെച്ചാണ് സജാദിന് വെടിയേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിവെപ്പില്‍ സജാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് അനന്ത്‌നാഗിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.

48 മണിക്കൂറിനിടെ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി.ജെ.പി. സര്‍പഞ്ചാണ് സജാദ്. അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം ഭീകരരുടെ ആക്രമണത്തില്‍ മറ്റൊരു ബി.ജെ.പി. സര്‍പഞ്ചായ ആരിഫ് അഹമ്മദിന് പരിക്കേറ്റിരുന്നു.

Back to top button
error: