അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം ; 8 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഹമ്മദാബാദിലെ നവരംഗ്പുരയില്‍ ശ്രേയ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 5 പുരുഷന്മാരും 3 സ്ത്രീകളുമാണ് മരിച്ചത്.

ചികിത്സയില്‍ കഴിഞ്ഞിരുന്ന 45 ഓളം രോഗികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version