NEWS

രാമൻ ഒരിക്കലും അനീതിക്കൊപ്പം ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി ,ക്രൂരത കാണിക്കില്ലെന്നും രാഹുൽ, കോൺഗ്രസിനെതിരെ പ്രമേയം പാസാക്കി ലീഗ്

രാമക്ഷേത്ര ശിലാസ്ഥാപന ദിനത്തിൽ ബിജെപിക്കെതിരെ പരോക്ഷമായി അമ്പെയ്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .ഏറ്റവും മികച്ച മാനുഷികഭാവങ്ങളുടെ ആവിർഭാവമാണ് രാമനെന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .രാമൻ ഒരിക്കലും അനീതിക്കൊപ്പം നിൽക്കില്ല .ക്രൂരത കാണിക്കുകയുമില്ല .പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം .

രാമൻ സ്നേഹമാണ് .ഒരിക്കലും വിദ്വേഷം തോന്നില്ല .രാമൻ കാരുണ്യമാണ് ഒരിക്കലും ക്രൂരത കാണിക്കില്ല .ഒരിക്കലും അനീതിയിൽ പ്രത്യക്ഷപ്പെടാൻ രാമന് കഴിയില്ല -രാഹുൽ ട്വിറ്ററിൽ കുറിച്ചു .

കോൺഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെതിരെ കടുത്ത വിമർശനം മതേതര പക്ഷത്ത് നിന്നുയർന്നിരുന്നു .ഈ പശ്ചാത്തലത്തിൽ കൂടി വേണം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കാണാൻ .രാമസ്തുതിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നത് കേരളത്തിലടക്കം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു .മുസ്ലിം ലീഗ് പോലെയുള്ള കോൺഗ്രസ്സ് സഖ്യകക്ഷി പരസ്യമായി പ്രിയങ്കക്കെതിരെ രംഗത്ത് വന്നു.പ്രിയങ്കയുടേത് വ്യക്തിപരമായ അഭിപ്രായം ആണെന്നാണ് ലീഗ് യോഗം ചേർന്ന് പ്രഖ്യാപിച്ചത് .പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണെന്ന് ലീഗ് വിലയിരുത്തി .രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് വിധിയെ അനുകൂലിക്കുക അല്ല സ്വാഗതം ചെയ്യുകയാണ് ചെയ്തെന്നു ലീഗ് വ്യക്തമാക്കി .കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾക്കെതിരെ ലീഗ് യോഗം പ്രമേയം പാസാക്കി .

Back to top button
error: