സുശാന്തിനെയും ദിശയെയും ഇല്ലാതാക്കിയതോ? മാനേജർ ദിശ ബലാത്സംഗം ചെയ്യപ്പെട്ടോ?

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും മാനേജർ ആയിരുന്ന ദിശ സാലിയന്റെയും മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ആരോപണം. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായൺ റാണെ ആണ് ഇരുവരുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചത്. ഇരുവരുടെയും മരണത്തിന്റെ തലേ നാൾ നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ പോലീസ് കണ്ടെത്തണമെന്ന് നാരായൺ റാണെ ആവശ്യപ്പെട്ടു. ജൂൺ 8നും 13നും നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്തണമെന്നാണ് ആവശ്യം.

ജൂൺ 8ന് ദിശ സാലിയനെ ബലാത്‌സംഗം ചെയ്തതിനു ശേഷം കൊല്ലുക ആയിരുന്നെന്നും ജൂൺ 14ന് സുശാന്തിനെ വകവരുത്തുക ആയിരുന്നെന്നും നാരായൺ റാണെ ആരോപിച്ചു. രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ദിശയുടെ മൃതദേഹ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും നാരായൺ റാണെ ആവശ്യപ്പെട്ടു. ആരൊക്കെയാണ് സുശാന്തിനെ ഭീഷണിപ്പെടുത്തി ഫോൺ വിളിച്ചതെന്ന് കണ്ടെത്താൻ എളുപ്പം ആണെന്നും നാരായൺ റാണെ പറഞ്ഞു.. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായൺ റാണെ ആണ് ഇരുവരുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചത്. ഇരുവരുടെയും മരണത്തിന്റെ തലേ നാൾ നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ പോലീസ് കണ്ടെത്തണമെന്ന് നാരായൺ റാണെ ആവശ്യപ്പെട്ടു. ജൂൺ 8നും 13നും നടന്ന പാർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്തണമെന്നാണ് ആവശ്യം.

ജൂൺ 8ന് ദിശ സാലിയനെ ബലാത്‌സംഗം ചെയ്തതിനു ശേഷം കൊല്ലുക ആയിരുന്നെന്നും ജൂൺ 14ന് സുശാന്തിനെ വകവരുത്തുക ആയിരുന്നെന്നും നാരായൺ റാണെ ആരോപിച്ചു. രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ദിശയുടെ മൃതദേഹ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും നാരായൺ റാണെ ആവശ്യപ്പെട്ടു. ആരൊക്കെയാണ് സുശാന്തിനെ ഭീഷണിപ്പെടുത്തി ഫോൺ വിളിച്ചതെന്ന് കണ്ടെത്താൻ എളുപ്പം ആണെന്നും നാരായൺ റാണെ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version