NEWS

വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു

ശക്തമായ മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപകമായി നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. കോഴിക്കോട് നഗര മേഖലകളിൽ ആണ് വൻ നാശനഷ്ടം. നഗരത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി.തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തം.

വയനാട് തവിഞ്ഞാലിൽ വീടിനു മുകളിൽ മരം വീണു ആറു വയസുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതിക ആണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കുണ്ട്.

കണ്ണൂരിലും ശക്തമായ കാറ്റും മഴയും ആണ് ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രികർക്ക് പരിക്കേറ്റു. മൂന്ന് വീടുകൾ മരം വീണു തകർന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. വൈദ്യുതി ലൈൻ പൊട്ടിവീണ് വ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡുകൾ തകർന്നത് പലയിടങ്ങളിലും ഗതാഗത തടസത്തിന് കാരണമായി.

Back to top button
error: