NEWS

സുശാന്തിന്റെ മൃതദേഹം തിരക്കിട്ട് മാറ്റിയതാര്‍ക്ക് വേണ്ടി.? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് പുതിയ ആരോപണവുമായി സുശാന്തിന്റെ മൃതശരീരം വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് ഡ്രൈവര്‍ അക്ഷയ് ബദ്ക്കര്‍ രംഗത്ത് വന്നിരിക്കുന്നു. മുംബൈ പോലിസില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് അക്ഷയ് ബദ്ക്കര്‍ സുശാന്തിന്റെ വീട്ടിലെത്തിയത്.

താനവിടെയെത്തുമ്പോഴേക്കും സുശാന്തിന്റെ മൃതശരീരം തുണി ഉപയോഗിച്ച് പൊതിഞ്ഞ് കഴിഞ്ഞിരുന്നു. ഞാനും കൂടി ചേര്‍ന്നാണ് മൃതശരീരം ആംബുലന്‍സിലേക്ക് കയറ്റിയത്. ആദ്യം മൃതശരീരം നാനാവതി ആശുപത്രിയില്‍ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. കൂപ്പര്‍ ഹോസ്പിറ്റലിലേക്കാണ് മൃതശരീരം കൊണ്ടു പോയത്്- അക്ഷയ് പറയുന്നു.

അക്ഷയ് ബദ്ക്കറുടെ പുതിയ വെളിപ്പെടുത്തലില്‍ കൊടുംമ്പിരി കൊള്ളുകയാണ് ബോളിവുഡും മുംബൈ പോലീസും. മൃതശരീരം കൂപ്പര്‍ ആശുപത്രിയിലെത്തിച്ചതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് ആശുപത്രി ഡീന്‍ പ്രിയങ്ക ഡി ഗുജ്ജാര്‍ വ്യക്തമാക്കി.

സുശാന്ത് സിംഗിന്റെ വിഷയത്തില്‍ തനിക്ക് പല ഭാഗത്ത് നിന്നും ഭീഷണി കോളുകള്‍ വരാറുണ്ടെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. ചെയ്യണോ.?

Back to top button
error: