TRENDING

ചിരിപ്പിച്ച് മോഡി, “എന്റെ ചായ ആണോ നിങ്ങളുടെ ടി “

സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോണിൽ ഏവരെയും ചിരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ കൊടകര സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ടി ഗോവിന്ദ് തന്നെ പരിചയപ്പെടുത്തിയപ്പോൾ ആണ് മോദി തന്റെ ‘ടി’ ബന്ധം തമാശയായി പറഞ്ഞത്‌.

താനും ‘ടി’യുമായി ബന്ധമുണ്ട് എന്ന് മോഡി പറഞ്ഞു. ആദ്യം ആർക്കും ഒന്നും മനസിലായില്ല അപ്പോൾ പ്രധാനമന്ത്രി ടി ഇ എ എന്ന് വായുവിൽ എഴുതിക്കാണിച്ചു. “ഞാനും ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളും അതെ ടി ആണോ? “മോദി ചോദിച്ചു.

മെഡിക്കൽ ഉപകരണങ്ങൾക്ക് വെർച്യുൽ പിന്തുണ നൽകുന്ന സംവിധാനമാണ് ഗോവിന്ദ് പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചത്. മിസ്റ്റിക് എന്ന കോളേജിലെ ആറംഗ സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. അവർ ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ അഭിമുഖത്തിന് ശേഷമാണ് ഇവരെ ഹാക്കത്തണിലേക്ക് തെരഞ്ഞെടുത്തത്.

മൂന്നാം വർഷ ബയോ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ഗോവിന്ദ്. പുല്ലഴി തിയ്യാടി ഗിരീശന്റെയും സുനിതയുടെയും മകനാണ് ഗോവിന്ദ്. സംസ്ഥാനത്ത് മൂന്ന് കോളേജുകൾ ആണ് പ്രധാനമന്ത്രിയുമായി സംവാദത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: