TRENDING

“ശ്വാസം മുട്ടൽ കൂടുന്നു, എന്നെ ഓർക്കുക”വൈറൽ ആയ ഡോക്ടർ ആയിഷയുടെ പോസ്റ്റ് വ്യാജമോ?

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ചിത്രവും കുറിപ്പും വ്യാജമെന്ന വിശദീകരണവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെ ഉള്ളവർ രംഗത്ത്. കോവിഡിനോട് പൊരുതി മരിച്ച ഡോ. ആയിഷയുടെ അവസാന കുറിപ്പാണ് ഇതെന്ന് പറഞ്ഞാണ് പലരും ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ –

Fake News …

ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വൈറലായി ഓടുന്നത്.

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.

ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ.

Back to top button
error: