NEWS

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1037 കേസുകള്‍; 968 അറസ്റ്റ്; പിടിച്ചെടുത്തത് 332 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 968 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 87, 50, 32
തിരുവനന്തപുരം റൂറല്‍ – 169, 154, 19
കൊല്ലം സിറ്റി – 85, 76, 35
കൊല്ലം റൂറല്‍ – 150, 150, 114
പത്തനംതിട്ട – 38, 57, 6
ആലപ്പുഴ- 88, 72, 6
കോട്ടയം – 24, 25, 1
ഇടുക്കി – 28, 3, 1
എറണാകുളം സിറ്റി – 17, 18, 0
എറണാകുളം റൂറല്‍ – 90, 17, 9
തൃശൂര്‍ സിറ്റി – 18, 28, 1
തൃശൂര്‍ റൂറല്‍ – 24, 34, 4
പാലക്കാട് – 33, 71, 9
മലപ്പുറം – 10, 16, 2
കോഴിക്കോട് സിറ്റി – 67, 67, 49
കോഴിക്കോട് റൂറല്‍ – 77, 102, 37
വയനാട് – 13, 2, 4
കണ്ണൂര്‍ – 9, 10, 0
കാസര്‍ഗോഡ് – 10, 16, 3

Back to top button
error: