NEWS

കർണാടകത്തിനും മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ചത്തീസ്ഗഢിലും കോൺഗ്രസ്‌ എംഎൽഎമാർ കളം മാറുന്നുവോ?

തുടർച്ചയായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിന് ചില്ലറ പ്രശ്നങ്ങൾ ഒന്നും അല്ല വരുത്തിയിരിക്കുന്നത്. ഓരോരോ സംസ്ഥാനങ്ങൾ ആയി കൈവിടുമ്പോഴും ഒറ്റമൂലി ഇല്ലാതെ അലയുകയാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ്. കർണാടകത്തിലും മധ്യപ്രദേശിലും അധികാരം തന്നെ നഷ്ടമായി. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പുതിയ ഒരു സംസ്ഥാനവും. ജാർഖണ്ഡിലാണ് പുതിയ വിമത നീക്കം.

ജാർഖണ്ഡ് മുക്തി മോർച്ച -കോൺഗ്രസ്‌ സർക്കാരിന് തിരിച്ചടിയായി ഏഴ് കോൺഗ്രസ്‌ എംഎൽഎമാർ ആണ് വിമത നീക്കം നടത്തുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ചില മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഇടഞ്ഞു കഴിഞ്ഞു. സർക്കാരിൽ കോൺഗ്രസിന് പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ് പരാതി. ബിജെപിയുടെ രഘുബർ ദാസ് സർക്കാരിന്റെ ഫോട്ടോകോപ്പി ആണ് ഹേമന്ത് സോറൻ സർക്കാർ എന്നാണ് വിമതരുടെ ആരോപണം. മുഖ്യമന്ത്രിയും നാല് കോൺഗ്രസ്‌ മന്ത്രിമാരും ജനകീയ പ്രശ്നങ്ങളിൽ പുറം തിരിഞ്ഞു നിൽക്കുക ആണെന്നു ഒരു കോൺഗ്രസ്‌ എംഎൽഎ പരസ്യമായി പ്രതികരിച്ചു.

എന്തായാലും കോൺഗ്രസ്‌ എംഎൽഎമാർ ഹൈക്കമാൻഡിനെ സമീപിച്ച് കഴിഞ്ഞു. മുതിർന്ന മൂന്ന് എംഎൽഎമാർ ഡൽഹിയിൽ എത്തി അഹമ്മദ് പട്ടേലുമായി ചർച്ച നടത്തി. ഇർഫാൻ അൻസാരി, ഉമാശങ്കർ അകേക, രാജേഷ് കശ്യപ് എന്നിവരാണ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കും സംസ്ഥാന കോൺഗ്രസ്‌ മന്ത്രിമാർക്കും എതിരെ ഇവർ ഹൈക്കമാന്റിനോട് പരാതി പറഞ്ഞു.

തർക്കത്തിന് കാരണം ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ആണെന്നും റിപ്പോർട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരുടെ നോട്ടം ഈ കസേരയിലാണെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. ഇർഫാൻ അൻസാരിയാണ് വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് റിപ്പോർട്ട്. മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പരസ്യമായി അഭിപ്രായം പറഞ്ഞ ആളാണ്‌ ഇർഫാൻ. ധനമന്ത്രി രമേശ്വർ ഒറോൺ പിസിസി അധ്യക്ഷ സ്ഥാനം കൂടി വഹിക്കുന്നതിലും മുറുമുറുപ്പുണ്ട്.

രമേശ്വർ ഒറോൺ പറയുന്നത് മറ്റൊന്നാണ്. വിമത നീക്കങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്നാണ് രമേശ്വർ പറയുന്നത്. ഒരുകാര്യം വ്യക്തമാണ് ബിജെപി വെറുതെ ഇരിക്കുകയല്ല.കോൺഗ്രസിനുള്ളിലെ തർക്കം മുതലാക്കാൻ തന്നെയാണ് തീരുമാനം. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ബാബുലാൽ മറാണ്ടിയുടെ ജെവിഎം എംഎൽഎ പ്രദീപ്‌ യാദവ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ബാബുലാൽ മറാണ്ടിയുടെ പാർട്ടി ബിജെപിയിൽ ലയിച്ചെങ്കിലും പ്രദീപ്‌ കോൺഗ്രസിന് ഒപ്പമായിരുന്നു.

81 എംഎൽഎമാർ ആണ് ജാർഖണ്ഡ് നിയമസഭയിൽ ഉള്ളത്. ഹേമന്ത് സോറന്റെ ജെ എം എമ്മിന് 29 എംഎൽഎമാർ ഉണ്ട്. കോൺഗ്രസിന് 15, ആർ ജെ ഡി, എൻ സി പി, സി പി ഐ എം എൽ എന്നീ പാർട്ടികൾക്ക് ഓരോ എംഎൽഎമാരും. ബിജെപിക്ക് 26 അംഗങ്ങളുടെ പിന്തുണ ആണുള്ളത്.

Back to top button
error: