NEWS

കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു

ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകൽ പ്രിഥിരാജ് ആണ് കോയിൻ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം

ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്. ആലുവ സർക്കാർ ആശുപത്രിയിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. അവിടെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കയച്ചു

പഴവും ചോറും നൽകിയാൽനൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടു പോന്നു

ഇന്നലെ രാത്രി കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തും മുമ്പെ മരിച്ചു.
കുട്ടിയുടെ സ്രവം കോവിഡ് പരിശോധനക്കെടുത്തു.

വിവാദമായതിനാൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മരിച്ച കുട്ടിയുടെ അമ്മയും അമ്മൂമ്മയും കണ്ടെയൻമെന്റ് സോണിൽ നിന്ന് വന്നതിനാലാണത്രേ ആലപ്പുഴയിൽ ചികിത്സ നിഷേധിച്ചതെന്നു പറയുന്നു. അഡ്മിറ്റ് ആക്കാൻ പറ്റില്ല പഴവും ചോറും കൊടുത്ത് നോക്ക് എന്ന് പറഞ്ഞതായും അമ്മ പറയുന്നു

കുട്ടിയുടെ മരണം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: