കെ എസ് ഇ ബി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?കെ എസ് ഇ ബിയുടെ വിശദീകരണം

കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ –

കെ എസ് ഇ ബി വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ കരസ്ഥമാക്കിയെന്നും അവകാശപ്പെട്ട് ഇക്കഴിഞ്ഞ ദിവസം കെ ഹാക്കേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജ് രംഗത്ത് വന്നിരുന്നു. ചില മാധ്യമങ്ങൾ ഇത് വാർത്തയുമാക്കി. ഇക്കാര്യത്തിൽ കെ എസ് ഇ ബിയുടെ ഐടി വിഭാഗം വിശദമായ പരിശോധന നടത്തി.

കെ എസ് ഇ ബിയുടെ Quick Pay എന്ന സംവിധാനം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്ത് കിട്ടിയ വിവരങ്ങൾ മാത്രമാണ് ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്നവർക്ക് ലഭ്യമായത്.

കൺസ്യൂമർ നമ്പരോ, ഫോൺ നമ്പരോ നൽകി ഏറ്റവും ഒടുവിലെ ബിൽ കാണാനും, ബിൽ തുക അറിയാനും സഹായിക്കുന്ന ലിങ്കുകളാണ് ഇവ.
മുൻ പെയ്മെന്റ് സംബന്ധിച്ച വിവരങ്ങളോ, ബാങ്ക് / കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങളോ, മറ്റ് വ്യക്തിപരമായ ഏതെങ്കിലും വിവരമോ ഒന്നും ഈ ലിങ്കുകൾ വഴി ലഭ്യമാകില്ല, ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത.

ഹാക്കർമാർ എന്നവകാശപ്പെടുന്നവർക്ക് കിട്ടിയത് നിലവിൽ പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങൾ മാത്രമാണെന്ന് സാരം.
എന്നാലും, വിശദമായ പരിശോധനയുടെ ഭാഗമായി ഈ ലിങ്കുകൾ തൽക്കാലം ലഭ്യമല്ലാതാക്കിയിട്ടുണ്ട്. എത്രയും വേഗം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾച്ചേർത്ത് ഇവ ലഭ്യമാക്കുന്നതാണ്.

കെ എസ് ഇ ബി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ഏറ്റവും ആധുനികമായ ഡേറ്റ സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടതില്ല.
ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി- യുടെ ഓൺലൈൻ പോർട്ടലായ wss.kseb.in വഴി ലോഗിൻ ചെയ്ത് സുരക്ഷിതമായി ഓൺലൈൻ പെയ്മെൻ്റുകൾ നടത്താവുന്നതാണ്.

https://m.facebook.com/story.php?story_fbid=2990241164420430&id=232962946814946

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version