TRENDING

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബർത്തി കുരുങ്ങുമോ ? രോഗിയാക്കി പണം ഊറ്റിയെന്ന് ആരോപണം

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആണ് വന്നുകൊണ്ടിരിക്കുന്നത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ഇ ഡിക്ക് ലഭിച്ചത് നിരവധി നിർണായക വിവരങ്ങൾ. അക്കൗണ്ടിൽ ഉണ്ടായിരുന്ന 4.64 കോടി രൂപ 90 ദിവസത്തിനുള്ളിൽ 1.4 കോടി രൂപയായി കുറഞ്ഞു.

കാമുകി റിയക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഈ തുക ചെലവിട്ടത് എന്നാണ് വിവരം. സുശാന്തിന്റെ പിതാവിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇത്. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. റിയയുടെ ബന്ധുക്കളുടെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകളിലെ താമസം, ഷോപ്പിംഗ്, മേക്കപ്പ് എന്നിവക്കും പണം ചിലവഴിച്ചതായി സൂചന ഉണ്ട്. ജി എസ് ടി ഇനത്തിൽ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്.റിയക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് ഇ ഡി കേസെടുത്തിട്ടുണ്ട്. ഇഡി റിയയെ ചോദ്യം ചെയ്തേക്കും.

ബിഹാർ പോലീസ് സംഘവും കേസ് അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ സിനിമകളിൽ അഭിനയിച്ച നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. സുശാന്തിന്റെ മുൻകാമുകി അങ്കിതയും റിയക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. റിയ സുശാന്തിനെ ചതിക്കുകയായിരുന്നു എന്നാണ് അങ്കിതയുടെ ആരോപണം. റിയക്ക് സംവിധായകൻ മഹേഷ് ഭട്ടുമായി ഉണ്ടായ അടുപ്പവും പ്രശ്നങ്ങളുണ്ടാക്കി എന്നാണ് സൂചന.

Back to top button
error: