NEWS

ഇന്ത്യയിൽ കോവിഡ് ബാധിതർ 17 ലക്ഷ്യത്തിലേക്ക്

കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ  രാജ്യത്ത്‌  ഒറ്റദിവസത്തെ രോഗികള്‍  60,000 കടന്നു. വ്യാ‍ഴാ‍ഴ്ചമാത്രം 55,000 രോഗികള്‍, 779 മരണം. രണ്ടു ദിവസത്തില്‍ 1,07,558 രോഗികള്‍, 1558 മരണം. ആകെ രോഗികൾ 17 ലക്ഷത്തോട് അടുക്കുമ്പോൾ മരണം 37,000 ത്തിലേക്ക്‌. ജൂലൈയില്‍ മാത്രം 11 ലക്ഷം രോഗികള്‍. 19,000 മരണം. മഹാരാഷ്ട്രയിൽ ഒറ്റദിവസം കൊണ്ട് രോഗികളുടെ എണ്ണം 11,000 ആയി.

മഹാരാഷ്ട്രയിൽ  ആകെ രോഗികൾ നാലുലക്ഷത്തിലേറെയായി. ആന്ധ്രയിൽ തുടർച്ചയായി രണ്ടാം ദിവസവും പതിനായിരവും കടന്നു. തമിഴ്‌നാട്ടിൽ രണ്ടാം ദിവസവും മരണം നൂറിനോടടുത്തു. ലോകത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ മൂന്നാമതും മരണത്തിൽ അഞ്ചാമതുമാണ്‌ ഇന്ത്യ.

പരിശോധനയിൽ വർദ്ധന
ഒറ്റദിവസത്തെ പരിശോധന ആറുലക്ഷം കടന്നു. വ്യാഴാഴ്‌ച 6,42,588 ആയിരുന്നു പരിശോധന. ആകെ പരിശോധന 1.88 കോടി.  രോഗമുക്തർ 10,57,805. രോഗമുക്തി നിരക്ക്‌ 64.54 ശതമാനം. ചികിൽസയില്‍‌ 5,45,318 പേർ. മരണനിരക്ക്‌ 2.18 ശതമാനം. രോഗികളിൽ 0.28 ശതമാനം പേർ വെന്റിലേറ്ററിലാണെന്ന് ഉന്നതതല മന്ത്രിസമിതി യോഗത്തില്‍ മന്ത്രി ഹർഷ്‌വർധൻ അറിയിച്ചു. 1.61 ശതമാനം ഐസിയുവില്‍‌. 2.32 ശതമാനം പേർ ഓക്‌സിജൻ പിന്തുണയിൽ കഴിയുന്നു.

മഹാരാഷ്ട്രയിൽ മരണം 15,000
തുടര്‍ച്ചയായി മൂന്നാം ദിനവും രാജ്യത്ത്‌ അരലക്ഷത്തിലേറെ കോവിഡ്ബാധിതര്‍. എഴുന്നൂറിലേറെ മരണം. ബിഹാറിൽ രോഗികള്‍ അരലക്ഷം കടന്നു. യുപിയിൽ ആദ്യമായി ഒറ്റദിവസത്തെ രോഗികള്‍ നാലായിരം കടന്നു. മഹാരാഷ്ട്രയിൽ മരണം പതിനയ്യായിരത്തിലേക്ക്. തമിഴ്‌നാട്ടിലും ഡൽഹിയിലും മരണം നാലായിരം. രാജ്യത്ത്‌ രോഗികല്‍ 16.90 ലക്ഷം. മരണം 36500.

രാജ്യത്ത്‌ വെള്ളിയാഴ്‌ച ഏറ്റവും കൂടുതൽ രോഗികള്‍ ആന്ധ്രയിൽ. 10376 രോഗികള്‍, 68 മരണം. ആകെ രോഗികൾ 140933, മരണം 1349. മഹാരാഷ്ട്രയിൽ 10320 രോഗികളും 265 മരണവും. ആകെ രോഗികള്‍ 422118. മരണം 14994. മുംബൈയിൽമാത്രം 1100 രോഗികള്‍ 53 മരണം. തമിഴ്‌നാട്ടിൽ 5881 രോഗികളും 97 മരണവും. കർണാടകയിൽ 5483 രോഗികള്‍, 84 മരണം. യുപിയിൽ 4422 രോഗികൾ,43 മരണം ദില്ലിയിൽ 195 രോഗികളും 27 മരണവും. ബീഹാറിൽ 2986 രോഗികളും, 13 മരണവും.

Back to top button
error: