TRENDING

ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും, ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് യൂസഫലി

ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും. ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുമെന്ന് ചെയർമാൻ എം എ യൂസഫലി അറിയിച്ചു.

സ്ഥലം അന്വേഷിക്കുന്നതടക്കം പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നു യൂസഫലി വ്യക്തമാക്കി. കേരളത്തിൽ അഞ്ചിടത്ത് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതിൽ പ്രധാന സ്ഥലമായി കോട്ടയത്തെ കാണുന്നുവെന്നും യൂസഫലി പറഞ്ഞു.

മധ്യകേരളത്തിലെ ആദ്യ ലുലു ഹൈപ്പർ മാർക്കറ്റ് ആവും കോട്ടയത്തേത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആളുകളെ ആണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.

പ്രവാസികൾ ഒരുപാടുള്ള പ്രദേശമായതും ഗുണം ചെയ്യുമെന്ന് യൂസഫലി പറഞ്ഞു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ ജീവനക്കാരിൽ ഇടം പിടിക്കുമെന്നും യൂസഫലി വ്യക്തമാക്കി.

Back to top button
error: