ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

ചലചിത്ര താരം അനിൽ മുരളി അന്തരിച്ചു 56 വയസ്സായിരുന്നു കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വില്ലനായും സ്വഭാവനടനായും തിളങ്ങാൻ കഴിഞ്ഞ നടനായിരുന്നു അനിൽ. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിലാണ് അനിൽ അഭിനയിച്ചത്. മുരളീധരൻ നായരുടേയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത് പിന്നാലെ ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ലയൺ, ബാബകല്യാണി, വാൽക്കണ്ണാടി, പുത്തൻപണം, പോക്കിരിരാജ, ഡബിൾ ബാരൽ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, ഇയ്യോബിന്റെ പുസ്തകം, ജോസഫ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version