TRENDING

കോവിഡ് മണത്തറിയാം, ജർമൻ പഠനം

കോവിഡ് മണത്തറിയാം എന്ന് പഠനം. സ്വാബ് ടെസ്റ്റും ആന്റി ബോഡി ടെസ്റ്റും ഇല്ലാതെ തന്നെ കോവിഡ് മണത്തറിയാം എന്നാണ് പഠനം. ജർമൻ വെറ്റിറനറി സർവ്വകലാശാലയുടേതാണ് പഠനം. പരിശീലനം സിദ്ധിച്ച നായ്ക്കൾക്കാണ് കോവിഡ് മണത്തറിയാൻ സാധിക്കുന്നത്.

ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജർമൻ സൈന്യത്തിലെ 8 നായ്ക്കൾക്ക് ഇങ്ങനെ പരിശീലനം നൽകി. 1, 000 പേരെ നായ്ക്കൾക്ക് മുന്നിൽ കൊണ്ടു വന്നു മണപ്പിച്ചു. ഇതിൽ 94% കോവിഡ് രോഗികളെയും നായ്ക്കൾ മണത്തു കണ്ടെത്തി എന്ന് പഠനം പറയുന്നു. 1000 പേരുടെ ഉമിനീരാണ് നായ്ക്കളെ മണപ്പിച്ചത്. ഇതിൽ കോവിഡ് രോഗികളുടെ ഉമിനീരും ഉണ്ടായിരുന്നു. 94% കൃത്യത ആണ് നായ്ക്കൾക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ട്‌.

കൊറോണ രോഗികളുടെ ജൈവപരമായ പ്രക്രിയയിലെ മാറ്റമാണ് തിരിച്ചറിയപ്പെടുന്നത്. ഈ വ്യത്യാസം നായ്ക്കൾക്ക് മണത്തറിയാൻ പറ്റുമത്രേ. വിമാനത്താവളങ്ങളിലും അതിർത്തികളിലും മൈതാനങ്ങളിലും നായ്ക്കളുടെ സേവനം ഉപയോഗിക്കാനാകും. മനുഷ്യനേക്കാൾ 1000 ഇരട്ടി മണവ്യത്യാസം തിരിച്ചറിയാൻ നായ്ക്കൾക്ക് ആകുമത്രേ. പഠനത്തോട് ജർമൻ പട്ടാളവും സഹകരിച്ചിരുന്നു.

Back to top button
error: