NEWS

കെ ഫോണിലും ശിവശങ്കർ വക അഴിമതിയോ?

സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി കരാറിനെതിരെയും ആരോപണം ഉയരുന്നു. പദ്ധതിയുടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകിയത് ടെൻഡർ വിളിച്ചതിലും 49% കൂടിയ തുകക്കാണെന്നാണ് ആരോപണം. 1028 കോടി രൂപയ്ക്കാണ് ടെൻഡർ വിളിച്ചത്. എന്നാൽ 1531 കോടിക്കാണ് ടെൻഡർ നൽകിയത്. ഇത് എം ശിവശങ്കർ നേരിട്ട് ഇടപെട്ടാണ് എന്നാണ് ആരോപണം. മന്ത്രിസഭയുടെ തീരുമാനം പോലും കാക്കാതെയാണ് ശിവശങ്കർ കെ എസ് ഐ ടി ഐ എല്ലിന് നിർദേശം നൽകിയത് എന്നാണ് റിപ്പോർട്ട്‌.

പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന പദ്ധതി പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. ടെൻഡറിൽ പങ്കെടുത്ത മൂന്ന് കൺസോർഷ്യങ്ങൾ 1548, 1729, 2853 കോടി രൂപ വീതമാണ് ക്വാട്ട് ചെയ്തത്. ഇതിൽ 1548 കോടി രൂപ ക്വാട്ട് ചെയ്ത ബെൽ കൺസോർഷ്യത്തിനു കരാർ നൽകാം എന്ന് കാണിച്ച് എം ശിവശങ്കർ പദ്ധതിയുടെ നോഡൽ ഏജൻസി കെ എസ് ഐ ടി ഐ എല്ലിന് കുറിപ്പയച്ചു.

പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നാണ് ശിവശങ്കരന്റെ വാദം. അഞ്ച് മാസം കഴിഞ്ഞാണ് മന്ത്രിസഭയുടെ അനുമതിയോടെ കരാർ ബെൽ കൺസോർഷ്യത്തിനു നൽകുന്ന ഉത്തരവിറക്കിയത്. കരാർ നേടിയ ബെൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആണ്

Back to top button
error: