24 ന്യൂസിലെ വാർത്താവതരണം: അരുൺ കുമാറിന്റെ വിശദീകരണം

 

രുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

24 ൽ കാണാനില്ലല്ലോ എന്ന് അന്വേഷിക്കുന്ന പ്രിയപ്പെട്ടവരോട്..
നാട്ടിലെ റേഷനുടമയ്ക്ക് കോവിഡ്. കുറ്റവും ശിക്ഷയും തുടങ്ങിയതിന് ഏറെ നാളുകൾക്ക് ശേഷമാണ് വീട്ടിലേക്ക് പോയതും
ഇപ്പോൾ സെൽഫ് ക്വാറൻ്റയിനിൽ ഇരിക്കുന്നതും. ഇതിനിടയിൽ ഒരു ഒൺലൈൻ പോർട്ടലിൽ പ്രശസ്ത കായിക താരം ബോബി അലോഷ്യസിൻ്റെ തട്ടിപ്പ് വാർത്ത പുറത്തുവിട്ടതിനെ തുടർന്ന്( ശ്രീമതി ബോബിയുടെ ഭർത്താവിൻ്റെ ഓൺലൈൻ വാർത്താ പോർട്ടലിൽ ) കേരള യൂണിവേഴ്സിറ്റിയിലെ ജോലിയ്ക്കിടെ ചട്ട വിരുദ്ധമായി 24ൽ വാർത്താവതരണം നടത്തുന്നു എന്ന വ്യാജ വാർത്ത പുറത്തു വരുന്നതും മറ്റ് അനുബന്ധ ഗ്വാഗ്വാ വിളികളും ഉയരുന്നതും. പോർട്ടലിനെതിരെ സർവ്വകലാശാലയുടെ അനുമതിയോടെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ 24 ൽ കാണാത്തത് എന്ന ചോദ്യം ചിലർ ചോദിച്ചതിനാലാണ് ഈ മറുപടി. അല്ല.

സർക്കാർ സർവീസിലുള്ളവർക്ക് ഡ്യൂട്ടിയെ ബാധിക്കാതെ മുൻകൂർ അനുമതിയോടെ വാർത്താവതരണം, കലാ, സാംസ്ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള പ്രത്യേക അനുമതി പത്തു വർഷങ്ങൾക്കു മുമ്പ് തന്നെ സർക്കാരിൽ നിന്ന് മറ്റ് പലരേയും പോലെ ഞാനും വാങ്ങിയിരുന്നു. 2018ൽ 24 ൻ്റെ ഓദ്യോഗിക ചുമതലകളിലേക്ക് വരും മുൻപ് സർവീസിൽ നിന്ന് ചട്ടപ്രകാരമുള്ള ശൂന്യവേതനാവധിയെടുത്തിരുന്നു. കേരള സർവകലാശാലയിലെ നിയമനത്തിന് തൊട്ടു മുൻപ് 24 ൻ്റെ ഓദ്യോഗിക ചുമതലയിൽ നിന്നൊഴിഞ്ഞാണ് സർവ്വീസിലേക്ക് തിരികെയെത്തിയത്. തുടർന്ന് പ്രതിഫലം വാങ്ങാതെ ഡ്യൂട്ടി യെ ബാധിക്കാതെയുള്ള ‘വാർത്താവതരണത്തിന് ‘ (പ്രൊജക്ടിനല്ല ) സർവ്വകലാശാല അനുമതിയോടെയാണ് 24 ൻ്റെ സായാഹ്ന്ന വാർത്താ പരിപാടിയിലേക്ക് തിരികെയെത്തുന്നത് (ഉത്തരവ് നമ്പർ: 11912/2020/UOK). സർവ്വകലാശാലയുടെ അക്കാദമിക് പരിവർത്തന കാലത്ത് NAAC സന്ദർശനത്തോട് അനുബന്ധിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചതിനാൽ അനുമതി ലോക് ഡൗൺ കാലത്തിനു ശേഷം ഉണ്ടാവില്ല എന്ന് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. അതിവേഗം ഉത്തരവാദിത്തങ്ങൾ നിറവേറ്റി മടങ്ങി വരാം, ക്ലാസ്സ് റൂം പോലെ എനിക്കേറെ പ്രിയപ്പെട്ട വാർത്താമുറിയിലേക്ക്, പ്രിയപ്പെട്ടവരിലേക്ക്. സ്നേഹം, നന്ദി.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version