NEWS

യു എ ഇ കോൺസുലേറ്റ് അഡ്മിൻ അറ്റാ ഷെയും മടങ്ങി

യതന്ത്ര ബാഗേജ്‌ വഴി സ്വർണക്കടത്ത്‌ പിടിച്ചതോടെ തലസ്ഥാനത്തുണ്ടായിരുന്ന യുഎഇ പൗരനായ അഡ്‌മിൻ അറ്റാഷെ യും‌ നാട്ടിലേക്ക്‌ മടങ്ങി. അഡ്‌മിൻ അറ്റാഷെയായ അബ്ദുള്ള സയ്‌ദ്‌ അൽഖത്താനിയാണ്‌ അറ്റാഷെയ്‌ക്ക്‌ പിന്നാലെ ഞായറാഴ്‌ച യുഇഎയിലേക്ക്‌ തിരികെ പോയത്. അന്വേഷണത്തിന്റെ ഭാഗമായി യു എ ഇ വിളിപ്പിച്ചതെന്നാണ്‌ സൂചന. 15 ദിവസത്തിനുശേഷം മടങ്ങി എത്തുമെന്നാണ്‌ കോൺസുലേറ്റ്‌ ജീവനക്കാരോട്‌ പറഞ്ഞിട്ടുളളത്.

കോൺസുൽ ജനറൽ ഉൾപ്പെടെ ഏഴ്‌ യുഎഇ പൗരന്മാണ്‌ കോൺസുലേറ്റിലുണ്ടായിരുന്നത്‌‌. കോൺസുൽ ജനറലും മറ്റ്‌ നാലു പേരും മൂന്ന്‌ മാസംമുമ്പ്‌ നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. സ്വർണക്കടത്തിൽ അന്വേഷണം ആരംഭിച്ച്‌ ദിവസങ്ങൾക്കകം അറ്റാഷെയും രാജ്യംവിട്ടു. അറ്റാഷെ പോയശേഷം മിക്ക സമയവും നഗരത്തിലെ ഫ്ലാറ്റിലായിരുന്നു അഡ്‌മിൻ അറ്റാഷെ. അത്യാവശ്യത്തിനു മാത്രമാണ്‌ കോൺസുലേറ്റിൽ എത്തിയിരുന്നത്‌.

ഇടയ്‌ക്ക്‌ ആരോഗ്യപ്രശ്‌നത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അബ്ദുള്ളയ്‌ക്കു പകരമായി യുഎഇ സ്വദേശിയായ മെബ്‌റൂഖെന്നയെ കോൺസുലേറ്റിലേക്ക്‌ നിയമിച്ചു. ഇയാൾ ശനിയാഴ്‌ച തലസ്ഥാനത്ത്‌ എത്തി. ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം

Back to top button
error: