NEWS

സർക്കാരിനു തലവേദനയായി ചൂതാട്ടകേന്ദ്രത്തിൽ റെയ്‌ഡ്‌. ഉന്നതർ കുടുങ്ങാൻ സാധ്യത.

കോട്ടയം : മണര്‍കാട്ടെ നാലുമാണിക്കാറ്റിന് സമീപത്തെ ക്രൗണ്‍ ക്ലബ്ബിനെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകളാണ്.

ലക്ഷങ്ങളും കോടികളുമാണ് ഓരോ രാത്രിയും ഈ ചൂതാട്ട കേന്ദ്രത്തില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നത്.

മാലം സുരേഷ് എന്ന ബ്ലേഡ് മാഫിയത്തലവന്റെ അധീനതയിലുളള ഈ ഫൈവ്സ്റ്റാര്‍ ചൂതാട്ടം കേന്ദ്രം നിയന്ത്രിച്ചിരുന്നത് ജില്ലയിലെ പ്രമുഖരായ പോലീസ് ഓഫീസര്‍മാരാണ്.

പോലീസും കളളന്മാരും തമ്മിലുളള അവിശുദ്ധ കൂട്ടുക്കച്ചവടം പുതിയ വാര്‍ത്തയല്ല. പക്ഷേ ബോംബെ അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന മാഫിയ പ്രവര്‍ത്തനങ്ങളാണ് ക്രൗണ്‍ ക്ലബ്ബിനെ കേന്ദ്രീകരിച്ച് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി എല്ലാനിയമസംവിധാനങ്ങളേയും വെല്ലുവിളിച്ച് പോലീസ് ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ നിര്‍ബാധം പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബില്‍ പോലീസ് റെയ്ഡുനടന്നത് കഴിഞ്ഞ 18-ാം തീയതി ശനിയാഴ്ച്ചയാണ്. പക്ഷേ പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ ഈ രഹസ്യവിവരം മാലം സുരേഷിന്റെയും ഗുണ്ടാസംഘത്തിന്റെയും കാതിലെത്തി. പോരേ പൂരം…… പോലീസ് പാഞ്ഞെത്തിയപ്പോള്‍ ആടു കിടന്ന സ്ഥലത്ത് പൂട മാത്രം.

പല ഉന്നതന്മാരും സ്ഥലം വിട്ടു. ക്ലബ്ബിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ അപ്രത്യക്ഷമായി. പക്ഷേ പതിനെട്ടര ലക്ഷം രൂപയും 43 പേരും പോലീസ് പിടിയിലായി. ഇവരൊക്കെ സമൂഹത്തിന്റെ വിവിധ തുറകളിലുളള പ്രമുഖന്മാര്‍.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഈ രഹസ്യ റെയ്ഡ് പലരേയും ഞെട്ടിച്ചിരിക്കുകയാണ്.

സ്പ്രിംഗ്ലറിനും സ്വപ്ന സുരേഷിനും ശേഷം മാലം സുരേഷും പിണറായി സര്‍ക്കാറിനും പോലീസിനും തലവേദനയായി മാറുമോ? കണ്ടറിയണം.

Back to top button
error: