Tag Archives: Nehru College

നെഹ്രു കോളേജ് അധികൃതർ മർദിച്ചെന്ന് കേസ്:ഒത്തുതീർപ്പിനെത്തിയ കെ സുധാകരനെ ഡിവൈഎഫ്ഐ തടഞ്ഞു

ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവ് കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. നെഹ്റു കേ‍ാളജ് അധികൃതർ വിദ്യാർഥിയെ മർദ്ദിച്ച കേസ് ഒത്തുതീർക്കാൻ ചർച്ച നടത്തുന്നുവന്ന് ആരേ‍ാപിച്ചാണ് കെ.സുധാകരൻ ഉൾപ്പെടെയുളളവരെ തടഞ്ഞത്. ചെർപ്പുളശേരിക്കു സമീപത്തെ വീട്ടിൽ രഹസ്യമായി എത്തിയപ്പോ‍ഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സുധാകരനെ തടഞ്ഞുവച്ചത്.

 

കോളേജിലെ വിദ്യാർഥിയായിരുന്ന ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ചുവന്ന പരാതിയിൽ നെഹ്റുഗ്രൂപ്പ് എംഡി കൃഷ്ണകുമാറിനെതിരെ ചെർപ്പുളശേരി പെ‍‍ാലീസ് കേസെടുത്തിരുന്നു. ആ കേസ് തീർക്കാൻ രഹസ്യ ചർച്ച നടത്തുന്നുവന്നാണ് ആരേ‍ാപണം.