Tag Archives: Jishnu

പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും,ചിലർ ഭയക്കും,ചിലർ കിടന്നു മോങ്ങും..!അമ്മയെ പൊലീസ് കൈകാര്യം ചെയ്തതിന് പിന്നാലെ മരിക്കും മുമ്പ് ജിഷ്ണു പ്രണോയ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ വൈറലാകുമ്പോൾ

“പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും,ചിലർ ഭയക്കും,ചിലർ കിടന്നു മോങ്ങും..!ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും..അവഗണിച്ചേക്കുക..അഭിമാനം കൊളളുന്നു ഇരട്ടച്ചങ്കുളള ഈ ജനനേതാവിനെയോർത്ത് ലാൽസലാം..”

 

ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന് നീതി തേടിയെത്തിയ അമ്മയേയും കുടുംബത്തേയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയപ്പോൾ ഫേസ്ബുക്കിൽ വൈറലാകുന്ന ജിഷ്ണുവിന്‍റെ വാക്കുകളാണിത്.

 

ജിഷ്ണു രക്തസാക്ഷിയായത് എസ്എഫ്ഐ ആയതു കൊണ്ടാണ്.ഇടി മുറിയുളള നെഹ്രു കോളേജിൽ ജിഷ്ണു എസിഎഫ്ഐ ആയതു കൊണ്ടാണ് വേട്ടയാടപ്പെട്ടത്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിന്‍റെ വാക്കുകൾ വൈറലാകുന്നത്.നിരവധി പേരാണ് ജിഷ്ണുവിന്‍റെ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും സിപിഐഎം അനുഭാവികളാണ്.