Tag Archives: Gauthami

കമലഹാസനെ താൻ ഒ‍ഴിവാക്കിയതെന്ന് ഗൗതമി

കമലഹാസനും ഗൗതമിയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. 13 വര്‍ഷം ഒരുമിച്ച ജീവിച്ച ഇരുവരും കഴിഞ്ഞ വര്‍ഷം വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഗൗതമി തന്നെയായിരുന്നു ഇതു സംബന്ധിച്ചവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വേര്‍പിരിയലിനു ശേഷവും ഗൗതമി കമലഹാസനെക്കുറിച്ചു മോശമായി ഒന്നും പറഞ്ഞിരുന്നില്ല. ഗൗതമി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇതല്ലാതെ മറ്റുവഴികള്‍ ഇല്ലായിരുന്നു മുന്നില്‍. മകളെ നന്നായി വളര്‍ത്തണം. അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണു ശ്രമിക്കുന്നതെന്നും ഗൗതമി പറഞ്ഞു. കമലഹാസനുമായുള്ള ബന്ധം ഞാനായിട്ട് ഒഴിവാക്കിയതാണ്. അതൊരു പാര്‍ട്ണര്‍ഷിപ്പായിരുന്നു. ഒരേ പാതയില്‍ ഒരുമിച്ചു സഞ്ചരിച്ച രണ്ടുപേര്‍. പ്രത്യേക പോയന്റില്‍ എത്തിയപ്പോള്‍ ഇനിയും ഒരുമിച്ച സഞ്ചരിക്കാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു വേര്‍പിരിയാന്‍ തീരുമാനിച്ചു.

 

ജീവിതത്തില്‍ എല്ലാവരും സെറ്റില്‍ ചെയ്യുന്ന സമയത്താണു താന്‍ വേര്‍പിരിഞ്ഞത്. ഈ വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്, സിനിമയില്‍ എത്തുമ്പോള്‍ കമലഹാസന്റെ വലിയ ഫാനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങളും കഴിവുകളും ആസ്വദിക്കുന്നുണ്ടെന്നും ഗൗതമി പറഞ്ഞു.