Tag Archives: Controversy

മണിച്ചിത്രത്താ‍ഴ് മോഷണം എന്നാരോപിച്ച് അശ്വതി തിരുനാൾ

റീലിസ് ചെയ്ത് രണ്ടു പതിറ്റാണ്ടു പിന്നിട്ട മണിച്ചിത്രത്താ‍ഴ് മോഷണമെന്ന് ആരോപണം.1983ൽ കുങ്കുമം മാസികയിൽ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലാണ് മണിച്ചിത്രത്താ‍ഴ് എന്ന സിനിമയായത് എന്നാണ് ആരോപണം.30 വർഷങ്ങൾക്ക് ശേഷം നോവൽ പുന:പ്രസിദ്ധീകരിച്ചു കൊണ്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നോവലിസ്റ്റ്.

 

1993ലാണ് മണിച്ചിത്രത്താ‍ഴ് റിലീസായത്.ഫാസിൽ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ മധുമുട്ടമാണ്.ഏറെ വിവാദങ്ങൾ മണിച്ചിത്രത്താ‍ഴിനെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.ശോഭന ജീവൻ കൊടുത്ത നാഗവല്ലി എന്ന കഥാപാത്രത്തിന്‍റെ ഡബിംഗ് മുതൽ ചിത്രത്തിന്‍റെ പാട്ടുകളെ കുറിച്ചും കഥയെ കുറിച്ചുമെല്ലാം വിവാദമുണ്ടായിട്ടുണ്ട്.പത്തിലധികം സിനിമകളുടെ സഹസംവിധായകനായി ജോലി ചെയ്ത ശശികുമാർ പേരു മാറ്റിയാണ് അശ്വതി തിരുനാൾ ആയത്.