Tag Archives: Alcohol

ബിയറിഷ്ടമാണോ..?എങ്കിൽ പ്രമേഹത്തെ പേടിക്കാം

സ്ഥിരമായി ബിയർ കുടിക്കുന്നവർക്ക് പ്രമേഹം വരാൻ സാധ്യത കൂടുതലുണ്ടെന്ന് പഠനം.പതിവായ ബിയർകുടി നിങ്ങളെ പ്രമേഹ രോഗിയാക്കാം.അച്ഛനമ്മമാർക്ക് പ്രമേഹമുണ്ടെങ്കിൽ ബിയർ കുടിച്ചാൽ നിങ്ങൾക്കും വരാൻ ഏറെ സാധ്യതയുണ്ട്.

 

മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിൽ എത്തനോൾ കൂറവാണ്.ബിയറിൽ രണ്ട് മുതൽ പന്ത്രണ്ട് ശതമാനം വരെയാണ് ആൾക്കഹോളിന്‍റെ അളവ്.മറ്റ് മദ്യങ്ങളിൽ നാൽപ്പത് ശതമാനത്തോളവും.എന്നാൽ ബിയറിന്‍റെ ഉപയോഗം കൂടുതലാകുമ്പോൾ മറ്റു മദ്യമുണ്ടാക്കുന്ന എല്ലാ പ്രശ്നവും ബിയറുമുണ്ടാക്കും.

 

ബിയറുപയോഗിക്കുന്നത് പോഷകക്കുറവിനും വ‍ഴി വക്കും.ശരീരത്തിന് കാലറി മാത്രമാണ് കിട്ടുന്നത്.ഉയർന്ന കാലറി മൂലം ശരീരത്തിൽ കൊ‍ഴുപ്പടിയാനും ബിയർ കാരണമാകും.