• India

    ഉത്തർപ്രദേശിൽ ക്ഷേത്രത്തിലെ പാലം തകര്‍ന്ന് 20 പേര്‍ക്ക് പരിക്ക്

    മഥുര: ഉത്തർപ്രദേശിലെ ബർസാനയിലെ രാധാ റാണി ക്ഷേത്രത്തില്‍ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.ഇതില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണു തകർന്നത്. ക്ഷേത്രത്തില്‍ ആഘോഷത്തിന്‍റെ ഭാഗമായി എറിയുന്ന ലഡു കൈക്കലാക്കാൻ ഭക്തർ ശ്രമിക്കുന്നതിനിടെയാണു സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. 2012 സെപ്റ്റംബറില്‍ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

    Read More »
  • Kerala

    വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫിന് വോട്ട് തേടി കലാമണ്ഡലം ഗോപി

    തൃശൂർ: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫിനു വേണ്ടി വോട്ട് തേടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കൂടിയായ മന്ത്രി കെ.രാധാകൃഷ്ണനു വേണ്ടി വോട്ട് അഭ്യർഥിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുഗ്രഹം തേടി ഗോപി ആശാനെ സമീപിച്ചെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് മകൻ രഘുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.   ഒരു പ്രമുഖ ഡോക്ടർ അച്ഛനെ വിളിച്ച്‌ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. സ്‌നേഹംകൊണ്ട് ചൂഷണം ചെയ്യരുതെന്നും ഇത്തരം ആവശ്യവുമായി വരരുതെന്നും മകൻ ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി റോഡ് ഷോ

    പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം  അഞ്ചുവിളക്കിലെത്തും.10.30 ന് ഇവിടെ നിന്ന് റോഡ് ഷോ നടത്തും. ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Sports

    കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മാർച്ച് 30- ന്; പ്ലേ ഓഫ് സാധ്യത ഇങ്ങനെ

    സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള  മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാള്‍, നോർത്തീസ്റ്റ് യുണൈറ്റഡ്,…

    Read More »
  • Kerala

    മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയില്‍ 500 ലധികം ഔഷധസസ്യങ്ങളുമായി ഐടി എഞ്ചിനീയർ

    കൊച്ചി: ചോറ്റാനിക്കര ഐരക്കര വേലില്‍ വീട്ടല്‍ മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയില്‍ 500 ലധികം ഔഷധസസ്യങ്ങളുമായി വിസ്മയം തീർക്കുകയാണ് ബംഗളൂരുവില്‍ ഐ.ടി എന്‍ജിനീയറായ എസെകിയല്‍ പൗലോസ്‌. നീരാമൃത്, നീർമാതളം, രുദ്രാക്ഷം, പാരിജാതം, കർപ്പൂരം, കുന്തിരിക്കം തുടങ്ങി ഔഷധസസ്യങ്ങളുടെ ഏദൻ തോട്ടമാണ് ഇദ്ദേഹത്തിന്റെ പുരയിടം.കൂടാതെ അണലി വേഗം, ഒലിവ്, കൊടുവേലി, ഇരപിടിയൻ സസ്യം തുടങ്ങി അപൂർവ ഇനം ചെടികളും എസെകിയേലിന്‍റെ ഔഷധ തോട്ടത്തിലെ വേറിട്ട കാഴ്ചകളാണ്.  പിതാവ് എ.സി പൗലോസ് ജോലി സംബന്ധമായ യാത്രക്കിടയില്‍ കിട്ടിയ രുദ്രാക്ഷത്തിന്‍റെ തൈ വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് എസെകിയല്‍ ഇത്തരം സസ്യങ്ങളുടെ പിന്നാലെയായത്.400 ലധികം വേറിട്ട സസ്യങ്ങൾ ഇന്നിവിടെയുണ്ട്. വീടിനു ചുറ്റും തൊടിയിലും പറമ്ബിലും ഔഷധസസ്യങ്ങളും വിദേശ ഇനത്തില്‍പെട്ട അപൂർവ ഇനം മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വീടിന്‍റെ പ്രവേശന കവാടത്തിന് ഇരുവശത്തും അപൂർവ ഇനം ഔഷധ സസ്യങ്ങളെ പ്രത്യേകം സംരക്ഷിച്ച്‌ നിർത്തിയിരിക്കുകയാണ്. നല്ല വരുമാനം തന്ന ഒരേക്കർ റബര്‍ തോട്ടം വെട്ടിമാറ്റിയാണ് ഇന്റഗ്രേറ്റഡ് ഫാമിങ്ങിനായി…

    Read More »
  • Kerala

    മലബന്ധത്തിന് പരിഹാരം ഇത്രമാത്രം!

    മലബന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. അത്രക്ക് പ്രശ്‌നങ്ങളാണ് ഇത് മൂലം പലരിലും ഉണ്ടാവുന്നത്. പലപ്പോഴും മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ ഇതിനെ പരിഹരിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. എന്നാല്‍ ഇത് പിന്നീട് വയറിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം.   പനനൊങ്ക് ജലാംശം ഏറെ അടങ്ങിയ പനനൊങ്ക് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് തന്നെയാണ്.കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ഇതിന്റെ പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്.ഇത് ദഹനാരോഗ്യത്തിന് ഏറെ ഗുണം നല്‍കും.കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത്. കടല കടലയില്‍ ധാരാളം…

    Read More »
  • India

    വന്യ മൃഗങ്ങള്‍ക്കൊപ്പം സെൽഫി;ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ  

    വന്യ മൃഗങ്ങള്‍ക്കൊപ്പം അധികൃതരുടെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ.  മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നാണ് ഒഡീഷ സർക്കാരിൻ്റെ വിശദീകരണം. സെല്‍ഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഉത്തരവില്‍ പറയുന്നു. പുതിയതായി പുറത്തിറക്കിയ ഉത്തരവ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ചു.

    Read More »
  • Kerala

    ഗോവയെ കണ്ടുപഠിക്കൂ; നമുക്കും കശുമാവിൽ നിന്നും കാശ് വാരാം

    പറങ്കികള്‍ മലയാളക്കരയിലേക്ക് കൊണ്ടുവന്ന പറങ്കിമാവ്(കശുമാവ്) രാജ്യത്തെ വരുമാനം നിര്‍ണ്ണയിക്കുന്ന പ്രധാന കാര്‍ഷിക വിളയായി മാറിയിട്ട് വർഷങ്ങൾ ഏറെയായി.ഗോവയുൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ഇതുവഴി നേട്ടം കൊയ്യുമ്പോൾ കേരളത്തിന്റെ സ്ഥാനം എവിടെയാണ്? ഏതാണ്ട് പത്തുവര്‍ഷം പ്രായമായ ഒരു കശുമാവില്‍ നിന്ന് 10 കിലോ കശുവണ്ടി ലഭിക്കുമ്പോള്‍ അമ്പതോളം കിലോ കശുമാങ്ങ ആരോരും ഉപയോഗിക്കാതെ പാഴായി പോകുന്നു എന്നതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഇനി വിൽക്കാൻ ചെന്നാലോ…100 രൂപ പോലും കിലോയ്ക്ക് കിട്ടുകയുമില്ല.അതേ സമയം ഒരുകിലോ വാങ്ങാൻ ചെന്നാൽ എന്തായിരിക്കും വില…? പൊതുവെ ഇതിന്റെ പഴച്ചാറില്‍ നിന്നുണ്ടാക്കുന്ന വീഞ്ഞും മദ്യവും ലോക പ്രശസ്തമാണ്. കശുമാങ്ങയില്‍ നിന്നുണ്ടാക്കുന്ന ‘ഫെന്നി’ എന്ന മദ്യം  ഗോവയുടെ സ്വന്തം ഭൗമ സൂചിക പദവി നേടിയ വിഭവവുമാണ്.അതേസമയം നമ്മൾ എവിടെ നിൽക്കുന്നു !! തുലാവര്‍ഷം കഴിഞ്ഞ് മഞ്ഞുരുകുന്നതോടുകൂടി പൂക്കുന്ന കശുമാവ് ഫെബ്രുവരി – മാർച്ച് മാസത്തോടെ വിളവെടുപ്പിന് തയ്യാറാകും. ഇത് ഏപ്രില്‍  വരെ തുടരാം. 100 ഗ്രാം കശുമാങ്ങയില്‍ 180 മുതല്‍ 370 മി.ഗ്രാം…

    Read More »
  • Social Media

    മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ 

    മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.   സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി.…

    Read More »
  • Kerala

    തിയറ്ററുകള്‍ പിടിച്ചു കുലുക്കാൻ ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

    തിയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച സിനിമയാണ് മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം. ഷാജിപ്പാപ്പാന്‍റെ വസ്ത്രവും മ്യൂസിക്കും വരെ ട്രെൻഡ് ആയി മാറിയിരുന്നു.ഇതോടെയാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയത്. ആട് 2 ജനങ്ങള്‍ ഏറ്റെടുത്തു. തിയേറ്ററുകള്‍ പൂരപ്പറമ്ബാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. പിന്നാലെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു. ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കള്‍. നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3യുടെ വരവറിയിച്ചിരിക്കുന്നത്. മൂവരും മൂന്ന് ആടിനെ തോളിലും കൈകളിലുമെടുത്ത് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ… ഇനി അങ്ങോട്ട് ‘ആടുകാലം’ -എന്നാണ് ജയസൂര്യ ഫേസ്ബുക്കിലെഴുതിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കല്‍ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി…

    Read More »
Back to top button
error: