World

    • ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വീഴ്ച; ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജി നല്‍കി

      ജറുസലേം: ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ആഹറോണ്‍ ഹലീവ രാജിവച്ചു. ആക്രമണം മുന്‍കൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തില്‍ വ്യക്തമാക്കി. പിന്‍ഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയില്‍ തുടരും. ഉന്നത സൈനികപദവികളില്‍നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 7നു പുലര്‍ച്ചെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി. അതേസമയം, ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 104 പേര്‍ക്കു പരുക്കേറ്റു. ഒക്ടോബര്‍ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 34,151 ആയി ഉയര്‍ന്നു. 77,084 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലെ…

      Read More »
    • 34,000 രൂപക്ക് ഫുഡ്ഡടിച്ചു, ബില്ലടക്കാതെ മുങ്ങി; എട്ടംഗ കുടുംബത്തിനെതിരെ പരാതിയുമായി റെസ്റ്റോറന്റ് ഉടമകള്‍

      ലണ്ടന്‍: റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. യു.കെയിലാണ് സംഭവം. ആയിരമോ രണ്ടായിരമോ അല്ല, 34,000 രൂപയുടെ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ബില്ലടക്കാതെ മുങ്ങിയ കാര്യം റെസ്റ്റോറന്റ് ഉടമകള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയടക്കമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉടമകള്‍ പറയുന്നതിങ്ങനെ… ‘ഭക്ഷണം കഴിച്ചശേഷം കൂട്ടത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാര്‍ഡ് വെച്ച് ബില്ലടക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. താന്‍ പണമുള്ള കാര്‍ഡ് എടുത്തുവരാമെന്നും അതുവരെ മകന്‍ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ് അവര്‍ പുറത്തിറങ്ങി. എന്നാല്‍ അല്‍പനേരത്തിന് ശേഷം മകന് ഒരു ഫോണ്‍കോള്‍ വരികയും അയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ നല്‍കിയ ഫോണ്‍നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നമ്പര്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോടും ഇത് ചെയ്യരുത്. പ്രത്യേകിച്ച് പുതുതായി തുറന്ന ഒരു റെസ്റ്റോറന്റിനോട് ചെയ്യുന്നത് അതിലും മോശമാണ്’. റെസ്റ്റോറന്റ് ഉടമകള്‍ പങ്കുവെച്ച…

      Read More »
    • മുയിസുവിന്റെ ഇന്ത്യാ വിരുദ്ധത ജയിച്ചു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയം

      മാലേ: മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 93 സീറ്റുകളില്‍ 67 എണ്ണം പിഎന്‍സി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വന്‍ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാന്‍ മുയിസുവിന് ഊര്‍ജം നല്‍കും. 2019ല്‍ മാലിദ്വീപില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎംപിഎന്‍സി മുന്നണി ഏട്ടു സീറ്റുകള്‍ മാത്രമാണ് നേടിയത്.…

      Read More »
    • പാകിസ്ഥാൻ യുവതി 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലില്‍ 27 കാരിയായ യുവതി വെള്ളിയാഴ്ച ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി. റാവൽപിണ്ടി സ്വദേശി മുഹമ്മദ് വഹീദിൻ്റെ ഭാര്യ സീനത്ത് വഹീദാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങളെ ഒന്നിന് പിറകെ ഒന്നായി പ്രസവിച്ചത്.നവജാതശിശുക്കളില്‍ നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്.ഓരോ കുഞ്ഞിനും രണ്ട് പൗണ്ടില്‍ താഴെ ഭാരമുണ്ട്. ആറ് കുഞ്ഞുങ്ങളും അവരുടെ അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഫർസാന പറഞ്ഞു.സീനത്തിൻ്റെ ആദ്യ പ്രസവമായിരുന്നു ഇത്.

      Read More »
    • ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം; യുദ്ധത്തിനില്ലെന്ന് ഇറാൻ

      ടെഹ്റാൻ: ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം.ഇറാന്‍ നഗരമായ ഇസ്‌ഫഹാനിലാണ് ഇസ്രയേല്‍  വ്യോമാക്രമണം നടത്തിയത്.   സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി  ഇറാന്‍ ഏപ്രില്‍ 14 ന് ഇസ്രയേലില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌ഫഹാന്‍ നഗരം. തന്ത്ര പ്രധാനമായ ഈ നഗരത്തില്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. അതേസമയം ഇസ്രായേലിനെതിരെ യുദ്ധത്തിനില്ലെന്ന്  ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും ഇസ്രായേലിനെതിരെ സൈനിക ഓപ്പറേഷന് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ്…

      Read More »
    • കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്സ് യു.കെയിൽ മരിച്ച നിലയിൽ

          കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്‌സിനെ യു.കെയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.    ഹാൽലോ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ മാഞ്ഞൂർ നരിതൂക്കിൽ കുഞ്ഞപ്പൻ- കോമളവല്ലി ദമ്പതികളുടെ മകൻ അരുൺ എൻ. കുഞ്ഞപ്പനെയാണ് (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അരുൺ യുകെയിൽ എത്തിയിട്ട് ഒരു വർഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ. ലണ്ടനിലെ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ്. ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും മാസം മുൻപ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയിൽ എത്തിയിരുന്നു. അരുൺ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

      Read More »
    • കോവിഡുമായുള്ള 613 ദിവസം നീണ്ട പോരാട്ടം; ഒടുവില്‍ മരണത്തിന് കീഴടങ്ങി വയോധികന്‍

      ആംസ്റ്റര്‍ഡാം: ഏറ്റവുമധികം കാലം കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരന്‍ വിടവാങ്ങി. ഡച്ചുകാരനായ ഇദ്ദേഹം 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നത്തേക്കുറിച്ച് ആംസ്റ്റര്‍ഡാം സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയില്‍ വച്ച് നടക്കാനിരിക്കുന്ന മെഡിക്കല്‍ സമ്മിറ്റില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. 2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. ഇതിനുമുമ്പ് രക്തത്തെ ബാധിക്കുന്ന തകരാറും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനുപിന്നാലെ അമ്പതു പ്രാവശ്യത്തിലേറെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇരുപതുമാസത്തോളമാണ് ദീര്‍ഘകാല കോവിഡുമായി വയോധികന്‍ ജീവിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമേറിയ കോവിഡ് കാലയളവും ഇദ്ദേഹത്തിന്റേതാണ്. നേരത്തേ 505 ദിവസത്തെ കോവിഡ് പോരാട്ടത്തിനൊടുവില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനേയും മറികടക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം. ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പേ പലവിധ വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പ്രതിരോധശക്തി പാടേ നഷ്ടപ്പെടുകയായിരുന്നു. കോവിഡ് ആന്റിബോഡ് ട്രീറ്റ്‌മെന്റായ സോട്രോവിമാബിനെപ്പോലുള്ള ചികിത്സകളേയെല്ലാം പ്രതിരോധിക്കുന്നതായിരുന്നു ഈ വൈറസ്. വകഭേദം സംഭവിച്ച…

      Read More »
    • യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

      കോട്ടയം: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പനെ ആണ് മരിച്ച നിലയിൽ നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം മുൻപാണ് അരുണ്‍ യുകെയില്‍ എത്തിയത്.ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂ. അരുണിന്‍റെ ഭാര്യ ‌മാസങ്ങള്‍ക്ക് മുൻപാണ് യുകെയില്‍ എത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്‍റെ മരണത്തെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

      Read More »
    • അടിക്ക് തിരിച്ചടി; ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

      വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം കൃത്യമായി വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. മിസൈല്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇത് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു. ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ടെഹ്റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര…

      Read More »
    • ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെ വിടില്ല; സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍

      ഇസ്ലാമാബാദ്: ജയിലില്‍നിന്നു പാക്കിസ്ഥാന്‍ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാന്‍ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു ഇസ്ലാമാബാദിലെ ബനി ഗാല വസതിയില്‍ ബുഷ്റയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാന്‍, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ”എന്റെ ഭാര്യയെ തടവിലാക്കാന്‍ നേരിട്ടിടപെട്ടതു ജനറല്‍ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാന്‍ ജഡ്ജിക്കുമേല്‍ സമ്മര്‍ദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ തുറന്നുകാട്ടും” -ഇമ്രാന്‍ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും കോടതി 14 വര്‍ഷം തടവുശിക്ഷ…

      Read More »
    Back to top button
    error: