World

    • കേരളത്തിന്റെ കിംസ് ആശുപത്രിയെ അമേരിക്കന്‍ കമ്ബനി ഏറ്റെടുക്കുന്നു;400 മില്യൺ ഡോളറിന് കരാര്‍

      തിരുവനന്തപുരം:കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ (KHML) അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ (QCIL) ഏറ്റെടുക്കുന്നു. കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യണ്‍ ഡോളര്‍) കണക്കാക്കിയാണ് കരാര്‍ ഒപ്പുവച്ചത്.കിംസിനെ സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റല്‍, മണിപ്പാല്‍ ഹെല്‍ത്ത്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖലയായി ക്യു.സി.ഐ.എല്‍ മാറും. കിംസില്‍ 80-85 ശതമാനം ഓഹരികളാണ് ക്യു.സി.ഐ.എല്‍ ഏറ്റെടുക്കുന്നത്. ബാക്കി 15-20 ശതമാനം ഓഹരികള്‍ പ്രമോട്ടറായ ഡോ. എം.ഐ സഹദുള്ളയുടെ കൈവശമാകും. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം തുടര്‍ന്നും ഡോ. സഹദുള്ളയ്ക്ക് തന്നെയായിരിക്കും. 2002ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി ചേര്‍ന്ന് ഡോ.സഹദുള്ളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് കിംസ് ഹോസ്പിറ്റല്‍. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി കിംസിന് മൊത്തം 1,378 ബെഡുകളുണ്ട്. 2024 മാര്‍ച്ചില്‍ നാഗര്‍കോവിലില്‍ 300 ബെഡുകളുള്ള ഒരു ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. 2023-2024 സാമ്ബത്തിക…

      Read More »
    • പുകച്ച് പുറത്ത് ചാടിക്കാൻ ഇസ്രായേൽ; ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം 

      ഗാസ:കരയാക്രമണത്തിന് മുൻപ് ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിട്ട് ഇസ്രായേല്‍. ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ ആളിപ്പടരുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ഇസ്രയേല്‍  ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അതേസമയം ഇന്നലെ സിറിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഓഫീസര്‍മാരുള്‍പ്പെടെ 11 സിറിയൻ സൈനികര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റു.സിറിയൻ കരസേനയുടെ ഇൻഫൻട്രി യൂണിറ്റിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ തെക്ക് പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങളും അലെപ്പോ വിമാനത്താവളവുമാണ് ആക്രമിച്ചത്. സിറിയയുടെ ആയുധ ഡിപ്പോയും വ്യോമപ്രതിരോധ റ‌ഡാറും തകര്‍ന്നു.സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതിനുള്ള തിരിച്ചടിയാണിത്. തെക്കൻ സിറിയയിലെ പാലസ്‌തീൻ ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിഴക്കൻ സിറിയയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യു.എസ് സൈനിക താവളത്തില്‍ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.എന്നാൽ ഇത് യു.എസ് സ്ഥിരീകരിച്ചില്ല. ലെബനണിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. ഹിസ്ബുള്ള…

      Read More »
    • ഖത്തറിൽ ചാരപ്രവർത്തനം നടത്തി എന്ന് ആരോപണം:  മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ

        ഖത്തറിൽ ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. പക്ഷേ 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത് ഇന്ത്യൻ  കോൺസൽ അധികൃതരുടെ ഈയിടെ നടന്ന സന്ദർശനത്തിനുശേഷമാണ്. ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി നടന്ന ചില സൗഹൃദസംഭാഷണങ്ങളാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നയിച്ചതെന്നാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്ന അൽ ദഹ്‌റ എന്ന കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർക്കാണ് ഖത്തർ വധശിക്ഷ വിധിച്ചിത്. കൂടാതെ നാവിക സേനക്ക് വേണ്ടി ഉപകരണങ്ങളും നൽകുന്നത് ഈ കമ്പനിയാണ്. ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവിരം പുറത്തുവിട്ടത്. ‘വിധി കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമപരമായ നടപടിയിലേക്ക്…

      Read More »
    • ഗാസയില്‍ കരയാക്രമണം തുടങ്ങി; ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍

      ടെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളില്‍ കരയാക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം. ഇന്നലെ രാത്രി ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് ശേഷം കരസേന ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് മടങ്ങിയതായും സൈന്യം അറിയിച്ചു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ കരസേന ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഗാസയില്‍ കരസേന ബോംബ് ആക്രമണം തുടരുന്നതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പരിശോധന ശക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ രംഗത്തെത്തി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൊല്ലപ്പെടുന്നത്. ഇത് തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നും പുടിന്‍ പറഞ്ഞു. ഗാസ ഭരിക്കുന്ന ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് നെതന്യാഹു ആവര്‍ത്തിച്ചു. ഇസ്രയേല്‍ കരസേന യുദ്ധത്തിനായി തയ്യാറായിരിക്കുകയാണെന്നും എപ്പോള്‍, എങ്ങനെ എന്നുള്ള കാര്യങ്ങള്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.

      Read More »
    • ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍; സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

      ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി പറഞ്ഞു. ഇസ്രയേലിന് 100 ശതമാനം പിന്തുണയാണ് മോദി നല്‍കുന്നത്. ഇത് ഭീകരവാദത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ഇന്ത്യ വളരെ വേണ്ടപ്പെട്ട രാജ്യമാണ്. ലോകത്ത് ധാര്‍മ്മികതയുടെ ശബ്ദമാണ് ഇന്ത്യയുടേതെന്നും ഇസ്രേയേല്‍ അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ സാധാരണക്കാരുടെ ജീവന്‍ വന്‍തോതില്‍ പൊലിയുന്നതില്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണമെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ആര്‍ രവീന്ദ്ര ആവശ്യപ്പെട്ടു. ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തെ ഇന്ത്യന്‍ പ്രതിനിധി അപലപിച്ചു. ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഇന്ത്യ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ആര്‍ രവീന്ദ്ര പറഞ്ഞു.  

      Read More »
    • കൂട്ടക്കുരുതിക്കു മുൻപ് 500 ഹമാസുകാര്‍ക്ക് ഇറാൻ പരിശീലനം നല്കി

      ജറൂസലെം: ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിനു നടന്ന കൂട്ടക്കുരുതിക്കു മുന്നോടിയായി 500 ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികള്‍ക്ക് ഇറാനിലെ ഖുദ്സ് ഫോഴ്സ് പരിശീലനം നല്കിയതായി റിപ്പോർട്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ്സിന്‍റെ ഭാഗമായ ഖുദ്സ് ഫോഴ്സ് സെപ്റ്റംബറിലാണു ഹമാസിനും ഇസ്ലാമിക് ജിഹാദിനും പരിശീലനം നല്കിയത്. ഖുദ്സ് ഫോഴ്സ് തലവൻ ഇസ്മായില്‍ ഖാനി അടക്കമുള്ള ഉന്നത പലസ്തീനിയൻ, ഇറേനിയൻ നേതാക്കള്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നു. തെക്കൻ ഇസ്രയേലിലേക്കു കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ 1400 ഇസ്രേലികളെയാണ് കൂട്ടക്കൊല ചെയ്തത്.

      Read More »
    • യു.എസില്‍ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

      വാഷിങ്ടണ്‍: യു.എസില്‍ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസ്റ്റണിലെ മെയിനില്‍ ബുധനാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം ഇടങ്ങളില്‍ വെടിവെപ്പുണ്ടായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ബാറിലും റസ്റ്ററന്റിലും ബൗളിങ് ഏരിയയിലുമാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു. ലുസ്റ്റണില്‍ വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ജാനറ്റ് മില്‍സിന്റെ നിര്‍ദേശം. ആളുകള്‍ വാതലടച്ച്‌ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതേസമയം, വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും ഇയാള്‍ വന്ന വാഹനത്തിന്റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

      Read More »
    • ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടും: ഖത്തര്‍ പ്രധാനമന്ത്രി

      ദോഹ: വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും വേണ്ടി ഖത്തര്‍ പരിശ്രമം തുടരുമെന്നും ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.  ഖത്തര്‍ സന്ദര്‍ശിക്കുന്ന തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന കുരുതി മേഖലയെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോളം ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മറ്റു ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഖത്തര്‍ തുടരും. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൻെറ പേരില്‍ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. എല്ലാ നഷ്ടങ്ങളും അപലപിക്കപ്പെടേണ്ടതാണ്. സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഖത്തറിനെതിരെ ഇസ്രായേലിൻെറ പക്ഷത്തു നിന്നും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ നടത്തുന്ന പ്രസ്താവനകള്‍…

      Read More »
    • ഹമാസുമായി കൂടിക്കാഴ്ച നടത്തി ലെബനനിലെ ഹിസ്ബുള്ള തലവന്‍

      ബെയ്റൂട്ട്: ഇസ്രായേൽ-ഹമാസ് സംഘർഷം കനക്കുന്നതിനിടയിൽ ലെബനനിലെ ഹിസ്ബുള്ളയുടെ തലവന്‍ പലസ്തീന്‍ ഭീകര സംഘടനകളായ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സലേഹ് അല്‍ അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അല്‍ നഖല എന്നിവരുമായാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ, ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക്  ടാങ്ക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ശ്രമിച്ച ഒരു തീവ്രവാദ സെല്‍ ഇസ്രായേല്‍ സൈന്യം തകർ‌ത്തിരുന്നു.അതേസമയം ഒക്‌ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേല്‍ ആക്രമണത്തിന് മുന്നോടിയായി ഇറാന്‍ നേരിട്ട് ഹമാസിനെ സഹായിച്ചതായി ഐഡിഎഫ് വക്താവ് റിയര്‍ അഡ്‌എം ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധത്തിന് മുമ്ബ് ഇറാന്‍ നേരിട്ട് ഹമാസിനെ സഹായിച്ചു, പരിശീലനം, ആയുധങ്ങള്‍, പണം, സാങ്കേതിക അറിവ് എന്നിവ നല്‍കിയെന്നും ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴും, ഇസ്രായേല്‍ രാഷ്‌ട്രത്തിനെതിരായി രഹസ്യാന്വേഷണ രൂപത്തിലും ആയുധങ്ങളെത്തിച്ചും  ഹമാസിന് ഇറാനിയന്‍ സഹായം തുടരുന്നുവെന്ന് ഐഡിഎഫ് വക്താവിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ്…

      Read More »
    • ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ്

      അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമോചന സംഘമാണ് ഹമാസെന്നും എര്‍ദോഗന്‍ കൂട്ടിച്ചേർത്തു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് എര്‍ദോഗന്‍ ഇക്കാര്യം പറഞ്ഞത്.അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്നും എര്‍ദോഗന്‍ വിശദമാക്കി. ഹമാസിനെതിരെ ഇസ്രായേലിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും എര്‍ദോഗന്‍ രംഗത്തെത്തി. ഇസ്രായേലിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീര്‍പൊഴിക്കുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിച്ചിരുന്നു.എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇതെല്ലാം തുർക്കി നിർത്തിവച്ചിരിക്കുകയാണ്.ഈയവസരത്തിലായിരുന്നു സ്വന്തം പാർട്ടിയിലെ  പാര്‍ലമെന്റ് അംഗങ്ങളുമായി അദ്ദേഹം സംസാരിച്ചത്.

      Read More »
    Back to top button
    error: