World

    • നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു

      ദോഹ: എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. നവംബര്‍ ഒന്‍പതിനാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീല്‍ പഠിക്കുകയാണെന്നും ഉടന്‍ പരിഗണിക്കുമെന്നും കോടതിയില്‍നിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളില്‍നിന്ന് രാത്രിയില്‍ പിടികൂടിയത്. 8 പേരും ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ചശേഷം ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന സൈനിക പരിശീലന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാര്‍, പൂര്‍ണേന്ദു തിവാരി, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാല്‍, സൗരഭ് വസിഷ്ഠ് എന്നിവര്‍ക്കാണ് ‘കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്…

      Read More »
    • പ്രവാചക നിന്ദ ; 17 കാരിയായ കാമുകിയെ ശ്വാസം മുട്ടിച്ച്‌ കൊന്ന  പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ ഗ്രീസ് കോടതി

      ഏഥൻസ്: 17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. മുനാസിഫ് അമാൻ എന്ന 23 -കാരനാണ് ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി പ്രവാചകനെ നിന്ദിച്ച്‌ സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീസ് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ഏഥൻസിലെ പെരിസ്റ്റേരി പരിസരത്തുള്ള വീട്ടിലാണ് ഇയാളുടെ കാമുകി നിക്കോലെറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയോട് പ്രതി ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രവാചകനെ നിന്ദിച്ച്‌ സംസാരിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി കോടതിയില്‍ മൊഴി നല്‍കിയത്. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

      Read More »
    • സൗദി അറേബ്യ അടിമുടി മാറുന്നു, മരുഭൂമിയില്‍ സ്വപ്‌നങ്ങളുടെ വസന്തം വിടരുന്നു

           ലോകശ്രദ്ധ നേടാറുണ്ട് സൗദി അറേബ്യ പണിതുയര്‍ത്തുന്ന സ്വപ്‌ന നഗരമായ നിയോമിന്റെ ഭാഗമായുള്ള ഓരോ പദ്ധതികളുടെയും പ്രഖ്യാപനം. ഏറ്റവും ഒടുവിലായി നിയോമിന്റെ ഭാഗമായ എപികോണിന്റെ പ്രഖ്യാപനമാണ് നടന്നത്. ആഡംബര ഹോട്ടലും അപ്പാര്‍ട്ടുമെന്റുകളും റിസോര്‍ട്ടുമെല്ലാം ചേര്‍ന്ന എപികോണ്‍ ഒരു എൻജിനിയറിംഗ് വിസ്മയമായിരിക്കും. നിയോമിന്റെ വടക്കേയറ്റത്തുള്ള കടല്‍ തീരത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന എപികോണ്‍ സൗദിയുടെ സ്വപ്‌ന നഗരത്തിലേക്കുള്ള അപൂര്‍വതകളുടെ  തുടക്കമായിരിക്കും. ലോകത്തെ ഏതു നഗരങ്ങളിലും ലഭിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഭാവി നഗരമാണ് നിയോം എന്ന പേരില്‍ സൗദി അറേബ്യ മരുഭൂമിയില്‍ പണിതുയര്‍ത്തുന്നത്. നിയോമിന്റെ ഭാഗമായ എപികോണിന്റെ രണ്ട് അംബരചുംബികളായ കെട്ടിടങ്ങളിലാണ് ആദ്യം കണ്ണുടക്കുക. 225 മീറ്ററും 275 മീറ്ററും നീളമുള്ളവയാണ് ഇവ. ഈ ടവറുകളില്‍ 41 നിലകളിലായി ആഡംബര ഹോട്ടലുണ്ടാവും. 14 സ്യൂട്ടുകളും അപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശകരെ കാത്തിരിക്കും. മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഇരട്ട ടവറുകള്‍ക്കു സമീപത്തു തന്നെയാണ് എപികോണ്‍ റിസോര്‍ട്ടും നിര്‍മിക്കുക. ഇവിടെ 120 മുറികളും ബീച്ചിനോട് അഭിമുഖമായ 45 വില്ലകളും…

      Read More »
    • യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനീകരെ ആനന്ദിപ്പിക്കാൻ പരിപാടി അവതരിപ്പിക്കവേ റഷ്യൻ ഗായിക യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

      യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനീകരെ സന്തോഷിപ്പിക്കുന്നതിനായി പാടുപാടിക്കൊണ്ടിരിക്കവെ റഷ്യൻ ഗായിക യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ 19 -ാം തിയതിയാണ് സംഭവം. നേരത്തെ റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈൻറെ കിഴക്കൻ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 2014 ലെ ക്രിമിയ യുദ്ധത്തിനിടെയാണ് റഷ്യ കീഴടക്കിയ പ്രദേശമാണ് കുമാചോവ്. ഗ്രാമം യുദ്ധമുഖത്ത് നിന്നും 60 കിലോമീറ്റർ ഉള്ളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യൻ സൈനികർക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യൻ നടി പോളിന മെൻഷിഖ്. JUST IN: Russian actress Polina Menshikh was killed by a Ukrainian missile while performing for Russian marines. The incident happened in the village of Kumachovo which is 40 miles from the front lines. The strike was conducted by the Ukrainian military using a US-supplied……

      Read More »
    • ചൈനയിലെ സ്‌കൂളുകളില്‍ ‘അജ്ഞാത’ പനി പടരുന്നു; ലോകം വീണ്ടും മഹാമാരിപ്പേടിയില്‍

      ബെയ്ജിങ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍നിന്നു പൂര്‍ണമായും കരകയറുന്നതിനു മുന്‍പ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകര്‍ച്ചവ്യാധി. സ്‌കൂളുകളില്‍ പടര്‍ന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ ‘വില്ലന്‍’. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂള്‍ കുട്ടികളില്‍ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികളില്ലാത്തതിനാല്‍ അടിച്ചടേണ്ട അവസ്ഥയാണ്. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാല്‍ സാധാരണ ചുമ ഉള്‍പ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ്, കുട്ടികളില്‍ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. 2019 ഡിസംബറില്‍ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് ആണ്. ”കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോള്‍…

      Read More »
    • സൗദിയിലെ തൊഴിലിടങ്ങളിൽ വൻ മാറ്റങ്ങൾ, പുതിയ നിയമങ്ങൾക്ക് ഭരണകൂടത്തിന്റെ അംഗീകാരം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

      റിയാദ്: സർക്കാരിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓവർടൈം ജോലിക്കുള്ള നിയമങ്ങൾ സൗദി സർക്കാർ അംഗീകരിച്ചു. സൗദി ഒഫീഷ്യൽ ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങളുള്ള എല്ലാ പൊതു സ്ഥാപനങ്ങൾക്കും ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഔദ്യോഗിക അവധി ദിവസങ്ങളിലും ചില ജീവനക്കാരെ ജോലിക്ക് നിയോഗിക്കാൻ അധികാരപ്പെടുത്തുന്ന ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. ജീവനക്കാരെ ഓവർ ടൈം ജോലിക്കായി നിയോഗിക്കുമ്പോൾ സ്ഥാപനങ്ങൾ കൃത്യമായ നിയമാവലികൾ പിന്തുടരണം. ജീവനക്കാർക്ക് നൽകുന്ന ജോലി സംബന്ധമായ കാര്യങ്ങൾ അതത് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾ അംഗീകരിച്ച സാമ്പത്തിക, ഭരണപരമായ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം. ധനകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങളുമായുള്ള കരാറിൽ, ഓരോ സ്ഥാപനവും ജോലിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പുവരുത്തണം. ഓവർ ടൈം ജോലിക്കായി നിയോഗിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകൾ സ്ഥാപനങ്ങൾ തന്നെ കണ്ടെത്തണം. ഇതുമൂലം പൊതുഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശവും സൗദി ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, ഏകദേശം…

      Read More »
    • ഗാസയില്‍ നാലുദിവസം വെടിനിര്‍ത്തല്‍; 50 ബന്ദികളെയും 150 തടവുകാരെയും മോചിപ്പിക്കും

      ഗാസ/ ടെല്‍ അവീവ്: ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിന്നീട് വരുന്ന ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗാസയില്‍നിന്ന് ഇസ്രയേലിന് തുടര്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം ഇസ്രയേലും സുരക്ഷാസേനകളും തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്നുവയസുള്ള കുട്ടിയടക്കം മൂന്ന് അമേരിക്കന്‍ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അറിയിച്ചു. കൂടുതല്‍ ബന്ദിമോചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാര്‍. തങ്ങള്‍ മോചിപ്പിക്കുന്ന 50 പേര്‍ക്ക് പകരമായി 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വെറുതേവിടുമെന്ന് ഹമാസും അറിയിച്ചു. കരാര്‍ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ളപ്പോള്‍ ഗാസയിലുള്ള ഒരാളേയും ഇസ്രയേല്‍ അക്രമിക്കുകയോ…

      Read More »
    • ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ ഉള്‍പ്പെട്ടിരുന്ന 200ല്‍ അധികം പ്രതികള്‍ക്ക് 2,200 വര്‍ഷത്തിലേറെ തടവിന് വിധിച്ചു!

      ചില രാജ്യങ്ങൾ മറ്റ് ചില രാജ്യങ്ങളുടെ നിയമങ്ങൾ അത് പോലെ തന്നെയോ ചെറിയ മാറ്റങ്ങളോടെയോ പകർത്താറുണ്ടെങ്കിലും ലോകത്തിലെ ഓരോ രാജ്യത്തിനും സ്വന്തം നിയമങ്ങളാണ് ഉള്ളത്. ഉദാഹരണമായി ഇന്ത്യയിൽ ജീവപര്യന്തം തടവ് വെറും 14 വർഷമാണ്. എന്നാൽ ഇറ്റലിയിൽ ഇത്, 26 വർഷമാണ്. പറഞ്ഞുവരുന്നത് ഇറ്റലിയിൽ കഴിഞ്ഞ ദിവസം വന്ന ഒരു കോടതി വിധിയെ കുറിച്ചാണ്. ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയിൽ ഉൾപ്പെട്ടിരുന്ന 200 ൽ അധികം പ്രതികൾക്ക് മൊത്തം 2,200 വർഷത്തിലേറെ തടവിന് വിധിച്ചു. മൂന്ന് വർഷമായി നടക്കുന്ന വിചാരണയിൽ ‘എൻഡ്രാംഗെറ്റ’ (Ndrangheta) എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ കൊള്ളയടിക്കൽ മുതൽ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിധികൾക്കെതിരെ അപ്പീലിന് വകുപ്പിണ്ട്. യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ മാഫിയാ സംഘടനകളിൽ ഒന്നാണ് എൻഡ്രാംഗെറ്റ. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും ഈ മാഫിയാ സംഘങ്ങൾക്കുള്ള സ്വാധീനം…

      Read More »
    • ഇസ്രയേലുമായി താല്‍ക്കാലിക യുദ്ധവിരാമ കരാര്‍ അരികെ; പ്രഖ്യാപനവുമായി ഹമാസ് തലവന്‍

      ദോഹ: ഒരു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധം താല്‍ക്കാലിക വിരാമത്തിലേക്കെന്നു സൂചന. താല്‍ക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്നു ഹമാസ് തലവന്‍ ഇസ്മായില്‍ ഹാനിയ്യ പറഞ്ഞതു മേഖലയില്‍ ആശ്വാസം പകരുന്നതാണ്. വെടിനിര്‍ത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിലാണു ശ്രമം പുരോഗമിക്കുന്നത്. ”ഇസ്രയേലുമായി താല്‍ക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങള്‍. മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.” ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇസ്മായില്‍ ഹാനിയ്യ പറഞ്ഞു. കരാര്‍ നടപ്പിലായാല്‍, ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിലും തീരുമാനമാകും. ഗാസയിലെ രൂക്ഷമായ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വിമര്‍ശനം കടുത്തിരുന്നു. അല്‍ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തൊനീഷ്യന്‍ ആശുപത്രിയിലേക്ക് ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം അല്‍ഷിഫയില്‍നിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള 28 നവജാതശിശുക്കളെ ഈജിപ്തിലെത്തിച്ചു. ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള 250 പേര്‍ ഇപ്പോഴും അല്‍ ഷിഫയില്‍ തുടരുകയാണ്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 5500 കുട്ടികളടക്കം 11,500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.…

      Read More »
    • നൂറു കോടി ഹൃദയങ്ങളാണ് തകര്‍ത്തത്, ക്ഷമിക്കുക; ഇന്ത്യന്‍ ആരാധകരോട് ക്ഷമാപണം നടത്തി ഡേവിഡ് വാര്‍ണര്‍

      ഇന്ത്യയെ തോല്‍പ്പിച്ച്‌ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഫൈനലില്‍ ആതിഥേയരായ ഇന്ത്യ പരാജയപ്പെട്ടതോടെ ആരാധകർക്കുണ്ടായ  മനോവിഷമത്തിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍. ലോകകപ്പ് തോല്‍വിയില്‍ നിരാശനായ ഇന്ത്യന്‍ ആരാധകന്‍ വാര്‍ണറെ മെന്‍ഷന്‍ ചെയ്ത് ഹൃദയഭേദകമെന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു. ” ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത് മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു, ഇന്ത്യ ടൂര്‍ണമെന്റിനെ ഗൗരവതരമായാണ് കണ്ടത്, . എല്ലാവര്‍ക്കും നന്ദി,” മറുപടിയായി വാര്‍ണര്‍ കുറിച്ചു. വാര്‍ണറെ സംബന്ധിച്ച്‌ ഇന്ത്യയില്‍ വലിയ ആരാധകരുണ്ട്. ഓസ്ട്രേലിയന്‍ താരം ഇന്ത്യയോടും ഇന്ത്യന്‍ സിനിമകളോടുമുള്ള തന്റെ സ്നേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 37 കാരനായ ആരാധകനോട് ക്ഷമാപണം നടത്തുകയും വിജയകരമായ ഒരു ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു.

      Read More »
    Back to top button
    error: