World

    • ഗാസയില്‍ ഐ.ഡി.എഫിന്‍െ്‌റ വെടിയേറ്റ് 3 ബന്ദികള്‍ കൊല്ലപ്പെട്ടു; ഹൃദയമഭദകമെന്ന് നെതന്യാഹു

      ജെറുസലം: ഒക്ടോബര്‍ അവസാനം ഗാസയില്‍ 3 ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്നു കരുതിയാണ് ഇവരെ വെടിവച്ചതെന്നും, കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി. സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമര്‍ ഫവാദ് തലല്‍ക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. മൂവരും ഇസ്രയേല്‍ പൗരന്‍മാരാണ്. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണിവര്‍. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ മൂവരും കൊല്ലപ്പെട്ടത്. അതേസമയം, യുഎസിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം മുതല്‍ ഗാസയില്‍ സഹായങ്ങളെത്തിക്കാനായി…

      Read More »
    • ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പ്രസംഗം ; പറഞ്ഞ് തീരും മുൻപ് കുഴഞ്ഞു വീണ് തുര്‍ക്കി എം പി

      അങ്കാറ : ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പറഞ്ഞ് തീരുന്നതിന് പിന്നാലെ ഇരിപ്പിടത്തില്‍ നിന്ന് കുഴഞ്ഞ് വീണ് തുര്‍ക്കി എം പി ഹസൻ ബിറ്റ്മെസ്. യാഥാസ്ഥിതിക ഫെലിസിറ്റി പാര്‍ട്ടിയുടെ അംഗമാണ് 53 കാരനായ ഹസൻ ബിറ്റ്മെസ് . തുര്‍ക്കി പാര്‍ലമെന്റ് പൊതു അസംബ്ലിയില്‍ ഇസ്രായേലിനെതിരെ പറഞ്ഞ് പൂര്‍ത്തിയാക്കും മുൻപ് അദ്ദേഹം  നിലത്ത് വീഴുകയായിരുന്നു. പിന്നാലെ അബോധാവസ്ഥയിലുമായി . പെട്ടെന്ന് തന്നെ നിയമസഭയിലെ സഹ അംഗങ്ങള്‍ ഹസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

      Read More »
    • ഈ ജന്‍മദിനം അവസാനത്തേതായിരിക്കട്ടെ! ഹമാസ് സ്ഥാപകദിനത്തില്‍ ‘സര്‍വനാശം’ ആശംസിച്ച് ഇസ്രായേല്‍

      ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്റെ 36-ാം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. ”36 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്‌സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാസയെ ഹമാസില്‍നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗാസയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ദൈനംദിന ജീവിതത്തെ തളര്‍ത്തിയിരിക്കുകയാണ്. തെക്കന്‍ ഗാസയിലെ ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് ഛഇഒഅ അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല.…

      Read More »
    • യുദ്ധം അവസാനഘട്ടത്തിലേക്ക് ;ഹമാസ് ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി

      ഗാസ: ഹമാസ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട ടണലുകളില്‍ ഇസ്രയേല്‍ കടല്‍ വെള്ളം പമ്ബ് ചെയ്‌തു തുടങ്ങി. പരിമിതമായ തോതില്‍, കരുതലോടെയാണ് പമ്ബിംഗ് എന്നാണ് വിവരം.ടണലുകളില്‍ ബന്ദികളെ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്. അവര്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു യുദ്ധക്കുറ്റമാവും എന്നതാണ് ഇസ്രയേലി സൈന്യത്തിന്റെ പരിമിതി. ഇതിനായി ഇസ്രയേലി സേന അഞ്ചു പമ്ബുകള്‍ അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്ബില്‍ നിന്ന് ഒരു മൈല്‍ അകലെ സ്ഥാപിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരക്കണക്കിനു ക്യൂബിക് മീറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ അവയ്ക്കു കഴിയും. അതേസമയം ടണലുകളില്‍ ബന്ദികള്‍ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബന്ദികളില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

      Read More »
    • പനി ബാധിച്ച് ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

      തിരുവനന്തപുരം: ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്. ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ഒരാഴ്ചയായി പനിയായിരുന്നതായാണ് വിവരം നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. “തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം” ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്.മരിച്ചുഎന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്സ്റ്റൈല്‍സ് നടത്തുന്ന അശോകന്‍-ജയ ദമ്ബതികളുടെ ഏക മകളാണ്.

      Read More »
    • ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍  പാകിസ്ഥാന്‍സേനയുടെ സഹായം തേടി ഹമാസ് നേതാവ്

      ഇസ്ലാമബാദ് : ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍  പാകിസ്ഥാന്‍ സേനയുടെ സഹയം തേടി ഹമാസ് നേതാവ്.  മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ആണ് ഇക്കാര്യം അറിയിച്ചത്. 2017 മുതല്‍ ഹമാസ് നേതാവായ ഇസ്മയില്‍ ഹാനിയ ഹമാസിനെ ഗാസയിലും വെസ്റ്റ് ബാങ്കിലും രാഷ്‌ട്രീയമായി നിയന്ത്രിക്കുന്ന നേതാവാണ്. പാകിസ്ഥാനെ ധീരമായ രാജ്യം എന്ന് വിശേഷിപ്പിച്ച ഹാനിയ ഇസ്രയേലിനെ തടയാന്‍ പാകിസ്ഥാന്‍ ഉടനെ ഇടപെടണമെന്നും  അഭ്യര്‍ത്ഥിച്ചു.

      Read More »
    • മോശം റഫറിയിങ്ങെന്ന് ആരോപണം; റഫറിയെ മുഖത്തടിച്ചു വീഴ്ത്തി, ചവിട്ടിക്കൂട്ടി

      അങ്കാറ: റഫറിയിങ്ങില്‍ പിഴവുകള്‍ ആരോപിച്ച് ഫുട്‌ബോള്‍ ക്ലബ് ഉടമ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി. തുര്‍ക്കിയിലാണ് സംഭവം. എംകെഇ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീല്‍ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുര്‍ റിസസ്‌പോര്‍ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 11 സമനിലയായതോടെയാണ് ക്ലബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. ഫൈനല്‍ വിസിലിനു തൊട്ടുപിന്നാലെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുഖം പൊത്തി ഗ്രൗണ്ടില്‍ വീണു കിടന്ന റഫറിയെ മറ്റു ചിലര്‍ തൊഴിക്കുകയും ചെയ്തു. കളിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റിസസ്പോര്‍ സമനില പിടിച്ചത്. തുടര്‍ന്നു രോഷാകുലരായ കാണികളും മൈതാനം കയ്യേറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. താന്‍ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീടു പ്രസ്താവിച്ചു. മത്സരത്തില്‍ ഉടനീളം റഫറിയുടെ പിഴവുകളുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അങ്ങനെ ചെയ്തതെന്നും കോക്ക കൂട്ടിച്ചേര്‍ത്തു.

      Read More »
    • ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍, ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡ​ന്റ് ജോ ബൈഡന്‍

      ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക്‌ പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

      Read More »
    • ‘ചാവിന്റെ ചാകര’! കൂട്ടത്തോടെ കരക്കടിഞ്ഞത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍

      ടോക്കിയോ: വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തിരകള്‍ക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങള്‍ കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹക്കോഡേറ്റില്‍ മത്തികളും അയിലയും കരയിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകള്‍ അടിഞ്ഞത്. ഇതുപോലൊരു സംഭവം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചിലര്‍ ചത്ത മത്സ്യങ്ങള്‍ വില്‍ക്കാനും പാചകം ചെയ്യാനും ശേഖരിച്ചുതുടങ്ങിയതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തടിഞ്ഞ മീനുകള്‍ കഴിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ഹകോഡേറ്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനായ തകാഷി ഫുജിയോക പറഞ്ഞു. ഓക്‌സിജന്റെ അഭാവം മൂലം തളര്‍ന്നുപോയതൊ തിരമാലകളില്‍ പെട്ട് ഒഴുകിപ്പോയതോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴുകുന്ന മത്സ്യം ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും സമുദ്ര പരിസ്ഥിതിയെ ബാധിക്കുകയും ചെയ്യുമെന്നും തകാഷി വിശദീകരിച്ചു.…

      Read More »
    • ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍ 

      ഏദൻ: ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികള്‍ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി. ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്ബ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികള്‍ പിടികൂടിയത്.അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.  ഇറാന്‍റെ പിന്തുണയുള്ള യമനിലെ വിമത സംഘമാണ് ഹൂതികള്‍. അതേസമയം യമനില്‍നിന്ന് തങ്ങളുടെ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് പറന്നുവന്ന ഡ്രോണുകളെ തകര്‍ത്തെന്ന് ഫ്രാൻസ്  അറിയിച്ചു.ശനിയാഴ്ച രാത്രി ചെങ്കടലില്‍വെച്ച്‌ ഫ്രഞ്ച് നാവികസേനയുടെ ലാംഗ്വെഡോക് എന്ന യുദ്ധക്കപ്പലിനുനേരെയാണ് ആക്രമണശ്രമമുണ്ടായത്.

      Read More »
    Back to top button
    error: