Kerala

    • വോട്ടെടുപ്പ് ദിവസമായ 26 ന് അവധി, നിര്‍ദേശങ്ങള്‍ ഇങ്ങനെ

      തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോ?ഗസ്ഥതല പരിശോധനയില്‍ പരി?ഗണിക്കും. തുടര്‍ന്നു അന്തിമ പട്ടിക തയ്യാറാക്കും. ഏപ്രില്‍ നാല് വരെ അപേക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

      Read More »
    • പന്തളത്ത് മകളുടെ ഭർത്താവിൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്

         മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീന (46) ആണ് കുത്തേറ്റ് ഗുരതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച സന്ധ്യക്ക് 7 മണിയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. മകളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യാ വീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു

      Read More »
    • ഏഴംകുളം അപകട മരണത്തില്‍ ദുരൂഹത; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് പൊലീസ് സംശയം

      പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ് അനുജ. സംഭവസ്ഥലത്തു വച്ചുതന്നെ അനുജയും ഹാഷിമും മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രണ്ട് വാഹനങ്ങളില്‍ നിന്നുമുള്ള ഇന്ധനം റോഡില്‍ നിറഞ്ഞിരുന്നു. അഗ്‌നിശമന സേന എത്തിയാണ് ഇന്ധനം നീക്കം ചെയ്തത്. കായംകുളംപുനലൂര്‍ റോഡിലെ സ്ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്.  

      Read More »
    • ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍, മുകേഷിന് 14.98  കോടിയുടെ സ്വത്ത്

          ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ 14 പത്രികകള്‍ നല്‍കി. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.   ഇന്ന് അവധിയായതിനാല്‍ പത്രികാ സമര്‍പ്പണം ഇല്ല. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 31, എപ്രില്‍ 1 തീയതികളിലും പത്രിക സമര്‍പ്പിക്കാനാവില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്.   പത്രിക സമർപ്പിച്ചതിനൊപ്പമുള്ള സത്യവാങ്മൂലത്തിൽ കൊല്ലത്തെ ഇടത് സ്ഥാനാർഥി എം മുകേഷ് 14.98 കോടിയുടെ സ്വത്തുക്കളാണ് തന്‍റെ പേരിലുള്ളതെന്ന്  വ്യക്തമാക്കി. കൈവശം 50,000 രൂപയുമുണ്ട്. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. നിലവിൽ താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്‍റ്…

      Read More »
    • അടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, നൂറനാട് സ്വദേശികളായ യുവാവും യുവതിയും മരിച്ചു

         അടൂർ: കെ.പി.റോഡില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവും യുവതിയും മരിച്ചു. രാത്രി 11. 30 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്.

      Read More »
    • പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു

      വർക്കല പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു. കൊല്ലം അഞ്ചല്‍ ഏരൂർ അശോക മന്ദിരത്തില്‍ ഹർഷന്റെയും രാജിയുടെയും മകൻ അഖില്‍ ഹർഷന്റെ (26) മൃതദേഹമാണ് തീരത്തടിഞ്ഞത്.  ചൊവ്വാഴ്ച പാപനാശം കടലിലാണ് ഇദ്ദേഹത്തെ കാണാതായത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിലാണ് മൃതദേഹം കണ്ടത്.ലൈഫ് ഗാർഡുകള്‍ മൃതദേഹം തീരത്തെത്തിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഖില്‍ ഹർഷൻ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചൊവ്വാഴ്ച പാപനാശത്ത് എത്തിയത്. രാത്രി ഏഴോടെ കടലില്‍ കുളിക്കവെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

      Read More »
    • കാസര്‍കോട്ട് യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു

      കാസര്‍കോട്: യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു.ഒഡീഷ സ്വദേശിയും മംഗ്ളൂറില്‍ പെട്രോള്‍ പമ്ബില്‍ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നാണ് അപകടം സംഭവിച്ചത്. കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച്‌ നിർത്തുകയായിരുന്നു. അതേസമയം ഇതേ ട്രെയിനില്‍ നിന്നും വാതിലിനരികില്‍ നില്‍ക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികള്‍ പൊലീസിനെ അറിയിച്ചു. കൂത്തുപറമ്ബ് സ്വദേശിയാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. കുമ്ബളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്ബള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.

      Read More »
    • പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

      പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. നെല്ലിമുകള്‍ സ്വദേശി യശോദരൻ ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്നും ഇയാൾ  വായ്പ എടുത്തിരുന്നു . എന്നാല്‍ അത് തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെയാണ് കിടപ്പുരോഗി കൂടിയായ അദ്ദേഹം സ്വയം കുത്തി മരിച്ചത്. ഈ മാസം 30 ന് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ ആണ് യശോദരൻ കടുംകൈ കാണിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

      Read More »
    • 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി കുടുങ്ങി

          ചങ്ങനാശ്ശേരി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്സുള്ള നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്താണ് ശ്രദ്ധനേടിയിരുന്നു.

      Read More »
    • പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

      കണ്ണൂര്‍: പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോണ്‍?ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്തൂപങ്ങള്‍ ഇതേ സ്ഥലത്തുണ്ട്. എന്നാല്‍, ഇവയൊന്നും വികൃതമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

      Read More »
    Back to top button
    error: