Kerala

    • സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല; ധൂർത്തിനൊപ്പം നിൽക്കാനില്ല, നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

      കണ്ണൂർ: നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ അറിയിച്ചു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ പറഞ്ഞു. നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.

      Read More »
    • ജലരേഖയായി ശമ്പള പരിഷ്ക്കരണ കുടിശ്ശിക! ജീവനക്കാരെയും പെൻഷൻകാരേയും പറഞ്ഞ് പറ്റിച്ച് സർക്കാർ

      തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളിയില്ലാതായതോട ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾക്ക് മുന്നിലും കൈമലർത്തി സംസ്ഥാന സർക്കാർ. ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് മാസങ്ങളായി. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച നാല് ശതമാനം കൂടി ചേർത്താൽ ഡിഎ കുടിശിക മാത്രം 22% വരും. എല്ലാറ്റിനും പുറമെ ഡിസംബറിൽ ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താൻ ധനവകുപ്പ് ഇപ്പോൾ തന്നെ നെട്ടോട്ടത്തിലാണ്. നിലയില്ലാക്കയത്തില്‍ നിന്ന് അന്നന്നത്തെ നിലനിൽപ്പിനുള്ള സമരത്തിലാണ് സംസ്ഥാന ധനവകുപ്പ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം പെൻഷൻ ചെലവിനത്തിൽ കേരളത്തിന്റെ നീക്കിയിരുപ്പ് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം വരുമിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും പോകുന്നത് ശമ്പളം പെൻഷൻ ആനുകൂല്യങ്ങൾക്കാണ്. കടമെടുപ്പ് പരിധിയിൽ ബാക്കി വെറും 52 കോടിയാണ്. ഓണക്കാലത്തെ ചെലവ് തീർത്ത ശേഷം കിട്ടാവുന്നിടത്തു നിന്നെല്ലാം പണം ഊറ്റിയാണ് ചെലവുകൾ നടത്തുന്നത്. ഡിസംബറിലെ ശമ്പളത്തിന് എന്ത് എന്തെടുക്കുമെന്ന്…

      Read More »
    • ദേശീയപാത വികസനത്തിനായി കുന്നിടിച്ചുള്ള മണ്ണെടുപ്പ് കഴിയുന്നതോടെ ആലപ്പുഴ ജില്ലയിൽ ആകെയുള്ള രണ്ട് മലനിരകളും ഇല്ലാതാകും! പാലമേലില്‍ മാത്രം 120 ഏക്കറിലെ കുന്നിടിക്കും

      ആലപ്പുഴ: ദേശീയപാത വികസനത്തിനായി കുന്നിടിച്ചുള്ള മണ്ണെടുപ്പ് കഴിയുന്നതോടെ ആലപ്പുഴ ജില്ലയിൽ ആകെയുള്ള രണ്ട് മലനിരകളും ഇല്ലാതാകും. പാലമേൽ പഞ്ചായത്തില്‍ മാത്രം 120 ഏക്കറിലെ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാന്‍ കരാറുകാര്‍ സ്ഥലമുടകളുമായി ധാരണയിലെത്തിക്കഴിഞ്ഞു. വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാൻ ഇടയുള്ള പ്രശ്നത്തിൻ്റെ യഥാർത്ഥ ചിത്രം ഹൈക്കോടതിക്ക് മുന്നിലെത്തിക്കാൻ പഞ്ചായത്തിന് കഴിയാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ആലപ്പുഴ ജില്ലയില്‍ ആകെയുള്ളത് രണ്ട് മലനിരകളാണ്. ഒന്ന് പാലമേല്‍ പഞ്ചായത്തിലും മറ്റൊന്ന് മുളക്കുഴ പഞ്ചായത്തിലും. മുളക്കുഴയിലെ കുന്നുകളില്‍ നിന്ന് ഇതിനകം പകുതിയിലേറെ മണ്ണെടുത്തുകഴിഞ്ഞു. പാലമേല്‍ പഞ്ചായത്തിൽ നാല് കുന്നുകളിളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവ. ഒരു ഹെക്ടര്‍ തുരന്നാൽ കിട്ടുന്നത് 95,700 മെട്രിക് ടണ്‍ മണ്ണാണ്. ഇത്തരത്തില്‍ 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാരന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി ഇതിനെല്ലാം അധികൃതര്‍ പാസ് അനുവദിക്കും. ഒടുവില്‍ രണ്ട് വർഷത്തിനുള്ളില്‍ ദേശീയ പാത നിര്‍മ്മാണം പൂർത്തിയാകുമ്പോള്‍ ആലപ്പുഴ ജില്ലയിലെ രണ്ട് മലനിരകളും ഇല്ലാതാവും. കുടിവെള്ളമാണ്…

      Read More »
    • സപ്ലൈകോയിലെ വില വര്‍ധന: നവകേരള സദസിന് ശേഷം നടപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ ആലോചന

      തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷം നടപ്പിൽ വരുത്താൻ ഭക്ഷ്യ വകുപ്പ് ആലോചന. 7 വർഷത്തിന് ശേഷം വില കൂട്ടാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗമാണ് അനുമതി നൽകിയത്. തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വില കൂട്ടിയാലും പൊതു വിപണിയിൽ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്താനും നീക്കമുണ്ട്. വില കൂട്ടാൻ തീരുമാനം വന്നതോടെ കുടിശ്ശിക ആയുള്ള 1,525 കോടി ഇനി കിട്ടുമോ എന്ന് സപ്ലൈകോയ്ക്ക് ആശങ്കയുണ്ട്. സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയാൽ പിന്നെ ആളുകൾ എത്താതെയാകുമോ എന്നും ആശങ്കയുണ്ട്. ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. വില കൂട്ടണം എന്ന സപ്ലൈക്കോയുടെ ആവശ്യം പരിഗണിച്ചാണ് എൽഡിഎഫ് യോഗം തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.…

      Read More »
    • കനത്ത മഴയും കാറ്റും; ഇന്‍ഫോപാര്‍ക്ക് ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റില്‍ ആയിരത്തോളം മദ്യക്കുപ്പികള്‍ വീണു തകര്‍ന്നു

      എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് വീശിയടിച്ച കാറ്റില്‍ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വലിയ നാശനഷ്ടം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ശക്തമായി വീശിയ കാറ്റില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീണു നാശനഷ്ടം ഉണ്ടായി.കാറ്റ് ശക്തമായി വീശിയതോടെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും റാക്കിലുണ്ടായിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴെ വീണ് നാശം സംഭവിക്കുകയുമായിരുന്നു. അതേസമയം, വരും മണിക്കൂറില്‍ എറണാകുളം ജില്ലയില്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട് . ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

      Read More »
    • ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ ബന്ധം; നിര്‍ബന്ധിത അവധി നല്‍കി സിപിഎം

      ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിര്‍ബന്ധിത അവധി നല്‍കി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല. ഷീദിന് എസ്ഡിപിഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഹോട്ടല്‍ സംരംഭത്തില്‍ ഷീദ് എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാര്‍ട്ടിക്ക് ഷീദ് വിശദീകരണം നല്‍കിയിരുന്നത്. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. നടപടി വൈകിയതിനെ തുടര്‍ന്ന് ചെറിയനാട് ലോക്കല്‍ സൌത്ത് കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങള്‍ എട്ടുമാസം മുമ്പ് ഒരുമിച്ച് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഈ പ്രതിഷേധത്തിന് ശേഷവും പാര്‍ട്ടി ഷീദിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് 90 ഓളം അംഗങ്ങളും രാജിവെച്ചു. ഇത്തരത്തില്‍…

      Read More »
    • തകഴിയില്‍ കര്‍ഷകന്റെ ആത്മഹത്യ; വണ്ടാനം മെഡി. കോളജില്‍ ചികിത്സ നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍

      ആലപ്പുഴ: തകഴിയിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി സുഹൃത്തുക്കള്‍. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജില്‍ ഐ.സി.യു ബെഡ് ഒഴിവില്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് വേണ്ട ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ്(55) ആണ് ഇന്നു മരിച്ചത്. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. നെല്ല് സംഭരിച്ചതിന്റെ വില പി.ആര്‍.എസ് വായ്പയായി കിട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റു വായ്പകള്‍ കിട്ടിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. വായ്പ ലഭിക്കാത്തതിനാലുള്ള പ്രയാസങ്ങളെ കുറിച്ച് പ്രസാദ് കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പി.ആര്‍.എസ് വായ്പാ തിരിച്ചടവില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ കുമാര്‍ പ്രതികരിച്ചു.…

      Read More »
    • ഡ്രൈവിങ് സ്‌കൂളുകാര്‍ക്കും ഇനി കോഴ്‌സ്; പഠിച്ചു ജയിച്ചാല്‍ ആശാന് ഇന്‍സ്ട്രക്ടറാകാം

      തിരുവനന്തപുരം: ഡ്രൈവിങ് ശാസ്ത്രീയമായി പഠിപ്പിക്കാന്‍ ‘ആശാന്‍മാര്‍’ക്ക് ഒരുമാസം നീളുന്ന കോഴ്സ് വരുന്നു. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. ഡ്രൈവിങ് പഠിപ്പിക്കല്‍ കുറ്റമറ്റതാക്കുകയാണു ലക്ഷ്യം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവിയിലേക്കുയരാം. എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്. പത്താംക്ലാസും അഞ്ചു വര്‍ഷത്തെ ഡ്രൈവിങ് പരിചയവും സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിപ്ലോമയും ജയിച്ചവരാകണം ഇന്‍സ്ട്രക്ടര്‍മാര്‍. അത്തരം യോഗ്യതയുള്ളവര്‍ സ്‌കൂളുകളില്‍ സ്ഥിരമായി നില്‍ക്കാറില്ല. അതിനാല്‍, മിക്ക സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാരെ കിട്ടാത്ത അവസ്ഥയാണ്. പരിശോധനയിലുംമറ്റും വിജിലന്‍സ് പ്രധാനമായി കണ്ടെത്തുന്ന പ്രശ്നവും ഇന്‍സ്ട്രക്ടമാര്‍ ഇല്ലെന്നതാണ്. പ്രവൃത്തിപരിചയമുള്ള ഡ്രൈവര്‍മാരാണ് സ്‌കൂളുകളില്‍ ഡ്രൈവിങ് പഠിപ്പിക്കാറ്. രേഖകളില്‍ ഇന്‍സ്ട്രക്ടര്‍ ഉണ്ടാകുമെങ്കിലും പഠിപ്പിക്കാന്‍ എത്താറില്ല. ഈ സാഹചര്യത്തില്‍ റോഡുസുരക്ഷകൂടി കണക്കിലെടുത്താണു നിലവില്‍ പഠിപ്പിക്കുന്നവര്‍ക്കായി പ്രത്യേകം കോഴ്സ് നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്സ് നടത്തുക. കോഴ്സ്…

      Read More »
    • ”കര്‍ഷകരോട് സര്‍ക്കാരിന്റെ ക്രൂരമായ അവഗണന; പ്രസാദ് അവസാനത്തെ ഇര”

      കൊച്ചി: സംസ്ഥാനത്തെ കര്‍ഷകരോട് ക്രൂരമായ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായേക്കുമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാഡീ റെസീപ്റ്റ് ഷീറ്റാണ് ബാങ്കില്‍നിന്ന് കൊടുക്കുന്നത്. പക്ഷേ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കാത്തതുകൊണ്ട് ബാങ്കുകള്‍ മുന്‍കൂട്ടി കര്‍ഷകര്‍ക്കു കൊടുക്കുന്ന പണം വായ്പയായാണ് കാണിക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ്ങില്‍ വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം കൊടുക്കാത്തത് കര്‍ഷകന്റെ ലോണ്‍ അക്കൗണ്ടില്‍ സിബില്‍ റേറ്റിങ് ബാധകമാക്കി അയാള്‍ക്ക് മറ്റൊരു വായ്പയും കിട്ടാത്ത ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് പ്രസാദ്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. ഇനിയും…

      Read More »
    • കരുവന്നൂരില്‍ പ്രതിരോധത്തിലായത് സി.പി.എമ്മെങ്കില്‍ പെട്ടത് സി.പി.ഐ! കണ്ടലയില്‍ പ്രതിരോധത്തിലായത് സി.പി.ഐയെങ്കില്‍ പെട്ടത് സി.പി.എം!

      തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതിരോധത്തിലായത് സിപിഎമ്മാണെങ്കില്‍ കണ്ടലയില്‍ അത് സിപിഐയാണ്. തട്ടിപ്പുകളിലെ ഇഡി അന്വേഷണം പുരോഗമിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലായത് ഇരു പാര്‍ട്ടികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ അത് ഏറ്റവുമധികം ബാധിക്കുക സിപിഐയെയാണ്. കാരണം കരുവന്നൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്സഭാ സീറ്റ് സിപിഐയുടേതാണ്. ഇക്കുറിയും സിപിഐ സ്ഥാനാര്‍ഥി തന്നെയാണ് മത്സരത്തിനിറങ്ങുക. കരുവന്നൂര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക സിപിഐ നേതാക്കള്‍ പരോക്ഷമായി പങ്കുവെച്ചിരുന്നു. എന്നാല്‍ കണ്ടലയില്‍ ഇഡി അന്വേഷണം തുടങ്ങിയതോടെ തലവേദന സിപിഎമ്മിനാണ്. കണ്ടല ഉള്‍പ്പെടുന്ന പ്രദേശം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലാണ്. മത്സരിക്കുന്നതാകട്ടെ സിപിഎം സ്ഥാനാര്‍ഥിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടല പ്രധാന ചര്‍ച്ചാ വിഷയമായാല്‍ സിപിഎമ്മിനാണ് തിരിച്ചടിയാകുക. ഇടതുകോട്ടയായാണ് ആറ്റിങ്ങല്‍ മണ്ഡലം അറിയപ്പെടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കഴിഞ്ഞതവണ വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് ആണ്. 1991ന് ശേഷം ആദ്യമായാണ് യുഡിഎഫ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. 69,000ത്തോളം വോട്ടിന്…

      Read More »
    Back to top button
    error: