Kerala

    • മോദിയുടെ ഗ്യാരണ്ടി ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍

      ശക്തമായ സാമ്ബത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള ബിജെപിയുടെ അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ വിശ്വാസത്തിന് കീഴടങ്ങുന്നത് ഗുരുതര തെറ്റാണ്. രാജ്യം ഘടനാപരമായ പല വലിയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാമ്ബത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു വളര്‍ച്ച യഥാര്‍ഥ്യമാകണമെങ്കില്‍ നമ്മള്‍ ഇനിയും നിരവധി വര്‍ഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിനോട് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വപനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ 2047ഓടെ രാജ്യം ഒരു വികസിത സമ്ബദ്‌വ്യവസ്ഥയാകില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു. വടക്കേയിന്ത്യയിൽ കുട്ടികളില്‍ പലര്‍ക്കും ഇന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ല.തന്നെയുമല്ല സ്കൂളുകളിൽ നിന്നും അവരുടെ ഇന്നത്തെ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ വികസിത സമ്ബദ്‌വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു…

      Read More »
    • തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി ഒരു കവാടം; പരിഹസിച്ച് കോൺഗ്രസ് നേതാവ്

      ഇന്ത്യയില്‍ മതേതരത്വത്തിന് ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി സ്ഥാപിച്ച സംയുക്ത കവാടത്തിന്റെ ചിത്രം ഏറെ ചർച്ചയാവുകയാണ്. വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തില്‍ ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോർഡ് വയ്ക്കാൻ സ്ഥലമില്ലതിനാല്‍ നേരത്തെ സ്ഥാപിച്ചിരുന്ന പാറയില്‍ മസ്ജിദ് ബോർഡിന്റെ പാതിഭാഗം ക്ഷേത്രത്തിന്റെ പേര് സ്ഥാപിക്കാൻ മസ്ജിദ് കമ്മിറ്റി വിട്ടു നല്‍കുകയായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അതേസമയം പാറയില്‍ മസ്‌ജിദിന്‍റെ നടപടിയെ പുച്ഛിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും എംഎല്‍എയുമായ ടി സിദ്ദിഖ് രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലായ പള്ളിയുടേയും അമ്ബലത്തിന്‍റേയും ചിത്രം പങ്കുവെച്ചാണ് ടി സിദ്ധിഖിന്‍റെ പുച്ഛം. ‘കേരളത്തില്‍ ഈ ചിത്രത്തിന് വലിയ പ്രസക്തിയില്ല. ആ റോഡ് ഒന്ന് നന്നാക്കി കൊടുത്താല്‍ നാട്ടുകാര്‍ക്ക് അത് വലിയ ഉപകാരമായിരിക്കും” – എന്നായിരുന്നു പോസ്റ്റ്.

      Read More »
    • കേരളത്തിലെ  ഹൈവേ പദ്ധതി കേന്ദ്രസർക്കാരിന്റേതല്ല; ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങള്‍  വസ്തുതാവിരുദ്ധം

      കാസർകോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തില്‍ 3500 കോടി രൂപ ചെലവഴിച്ച്‌ യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ യഥാർത്ഥത്തിൽ സംസ്‌ഥാന പദ്ധതിയോ,അതോ കേന്ദ്ര പദ്ധതിയോ ?    ഇത് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച വീഡിയോ , ഇടതുപക്ഷം മോഡിയുടെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന തലക്കെട്ടോടെ ബി.ജെ.പി വക്താക്കളായ ശ്രീജിത്ത് പണിക്കരും ഋഷി ഭഗ്രിയും എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു.എന്താണ് യാഥാർത്ഥ്യം? 2017 – 18 ലെ എല്‍.ഡി.എഫ് സർക്കാരിന്റെ ബജറ്റിലാണ് കേരളത്തില്‍ മലയോര ഹൈവേ പദ്ധതിയും തീരദേശ ഹൈവേ പദ്ധതിയും പ്രഖ്യാപിക്കുന്നത്. മലയോരഹൈവേയാക്കായി കിഫ്ബി വഴി 3500 കോടി രൂപ നീക്കിവെച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു.   സർക്കാർ ഉത്തരവുകള്‍ പ്രകാരം കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിക്കുന്ന പദ്ധതിയാണ് മലയോര ഹൈവേ. സംസ്ഥാനത്ത് 149.175 കിലോമീറ്റർ മലയോരഹൈവേ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.…

      Read More »
    • തൃശൂരില്‍ 4 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; സ്വീകരിച്ച്‌ ജാവേദ്ക്കര്‍

      തൃശൂർ: പത്മജാ വേണുഗോപാലിന് പിന്നാലെ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ ഇവരെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍ സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എ. രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍…

      Read More »
    • ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു 

      ആലപ്പുഴ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു.കഞ്ഞിക്കുഴി നാലുകമ്ബി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നും ആരോപണമുണ്ട്. ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസില്‍ കയറ്റാതിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

      Read More »
    • തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

      തിരുവനന്തപുരം: 23 കാരനെ അഞ്ജാത സംഘം വെട്ടിക്കൊന്നു.നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. ജില്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ആദിത്യനും തൊഴിലുടമയും തമ്മിലുള്ള സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ ആദിത്യനും തൊഴിലുടമയും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ഇരുവരും തമ്മിലുള്ള അനുരഞ്ജന ചർച്ചയും നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ഊരൂട്ടുകാല ജംഗ്ഷനില്‍ വെച്ച്‌ നാലംഗ സംഘം ആദിത്യനെ ആക്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ആദിത്യൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

      Read More »
    • ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ

      തലശ്ശേരി: ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ.കർണാടക സ്വദേശി അമല്‍ ബാബുവാണ് പിടിയിലായത്. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്. തമിഴ്നാട് പളളിവാസല്‍ സ്വദേശിയാണ് പെണ്‍കുട്ടി.  പെണ്‍കുട്ടിയെ അഞ്ച് ദിവസമായി പലയിടങ്ങളില്‍ വച്ച് ഇയാൾ പീഡിപ്പിച്ചിരുന്നു.കൂടുതലും ട്രെയിനില്‍ വച്ച് തന്നെയായിരുന്നു. ചെന്നൈയില്‍ വച്ചാണ് പെൺകുട്ടി അമല്‍ ബാബുവിന്‍റെ വലയിലായത്.വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയതായിരുന്നു. പിന്നീട് ട്രെയിൻ യാത്രയില്‍ പെണ്‍കുട്ടിയെയും കൂട്ടിയ ഇയാള്‍ യാത്രക്കിടയില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

      Read More »
    • ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ? ഇഡി സമന്‍സില്‍ പ്രതികരിച്ച് തോമസ് ഐസക്ക്

      പത്തനംതിട്ട: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും ഇത് കേരളമാണെന്നോര്‍ക്കണമെന്നും തോമസ് ഐസക്. കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഏപ്രില്‍ 2ന് ഹാജരാകണമെന്ന് അന്ത്യശാസനയോടെയുള്ള നോട്ടീസ് കിട്ടിയെന്നും തോമസ് ഐസക്ക് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലിരിക്കുന്ന കേസില്‍ കൂടുതല്‍ പറയാനില്ലെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുകയാണ്. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓര്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് ഇടപാടിലെ ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ…

      Read More »
    • ഇഡി കൂലിപ്പണിക്കാര്‍, അവരെ വെച്ച്‌ ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു: എംവി ഗോവിന്ദൻ

      തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ് ബിജെപിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് ഇത്രയായിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇഡി കൂലിപ്പണിക്കാരാണെന്നും അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വെക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഒന്നിനും കീഴടങ്ങുന്ന ജനങ്ങളും രാഷ്ട്രീയവും അല്ല കേരളത്തിലുള്ളത്.   കട്ടുമുടിക്കാനും പണം ഉണ്ടാക്കാനുമാണ് കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നത്. ഇഡി വച്ച്‌ ബിജെപി ഗുണ്ടാ പിരിവ് നടത്തുകയാണ്. ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം എല്ലാവരേയും അപഹസിക്കല്‍ മാത്രമാണ് ലക്ഷ്യം.   കെജ്രിവാളിന്‍റെ അറസ്റ്റില്‍ ലോക രാഷ്ട്രങ്ങള്‍ തന്നെ അതിശക്തിയായ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. മനീഷ് സിസോദിയയേ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോണ്‍ഗ്രസ്. ബിജെപി അഴിമതിവിരുദ്ധ സർക്കാരെന്ന പ്രതിച്ഛായ തകർന്നു. ഇലക്‌ട്രറല്‍ ബോണ്ട്…

      Read More »
    • തലശേരിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

      കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ചു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ച‌ത്. ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.  പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമില്‍ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.സംഭവത്തിൽ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    Back to top button
    error: