Kerala

    • പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയും ബിജെപിയെ സഹായിക്കാൻ

      തൃശ്ശൂർ: ഒരു സസ്പന്‍സ് ത്രില്ലര്‍ പോലെ അനിശ്ചിതത്വങ്ങളും വിവാദങ്ങളും നിറഞ്ഞാടിയ പ്രചരണത്തിന് ഇന്ന് തൃശ്ശൂരില്‍ കൊട്ടിക്കലാശമാവുമ്പോൾ ചിരിക്കുന്നത് വി എസ് സുനിൽകുമാർ എന്ന എൽഡിഎഫിന്റെ ജനകീയനായ സ്ഥാനാർത്ഥിയാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രിയും ബിജെപിയെ സഹായിക്കാനാണെന്നത് അങ്ങാടിപ്പാട്ടാണ്.കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ നേരത്തെ ചർച്ച നടന്നതിന്റെ വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ ലൂര്‍ദ് മാതാവിനുള്ള കിരീടവും പൂരം കലക്ക് വിവാദവും വരെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായതോടെ ബിജെപി പ്രതിരോധത്തിലുമായി. സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഏറെ മുമ്ബ് തന്നെ പ്രചരണമാരംഭിച്ചത് സുരേഷ് ഗോപിയായിരുന്നു. വിവാദങ്ങളില്‍ പലതവണ വീണും കര കയറിയുമായിരുന്നു പ്രചാരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടമായിരുന്നു ആദ്യ വിവാദം. നേര്‍ച്ചയായി സമര്‍പ്പിച്ചതിന്‍റെ മാറ്റ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പത്തുലക്ഷത്തിന്‍റെ പൊന്‍ കിരീടം നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വന്നു. പിന്നാലെ സ്വീകരണ സ്ഥലത്ത് ആളുകുറഞ്ഞതിന് പ്രവര്‍ത്തകരോട് കയര്‍ക്കുന്ന വീഡിയോയും…

      Read More »
    • ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

      കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതകള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണ് ഹരജി. ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുഖേനയും ചിത്രം 20…

      Read More »
    • വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഇനി കൂടുതലൊന്നും വേണ്ട; വെറും രണ്ട് രേഖകള്‍ മാത്രം മതി

      തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇനി അലച്ചില്‍ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ മാത്രം ഇനി മുതല്‍ ഹാജരാക്കിയാല്‍ മതിയാകും. തിരിച്ചറിയല്‍ രേഖയായി ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് /ഏജന്‍സി/പബ്ലിക്ക് സെക്ടര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് പരി?ഗണിക്കാം. അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ്…

      Read More »
    • കരിപ്പൂരില്‍നിന്ന് മലേഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; ടിക്കറ്റ് വില 5481 രൂപ

      മലപ്പുറം: കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും. ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ള ത്. കൊച്ചിയില്‍നിന്നുള്ള നിരക്കിനോടടുത്ത തുകയാണിത്. ബുക്കിങ് ഏജന്‍സികള്‍ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ഏഷ്യയ്ക്ക് കരിപ്പൂരില്‍നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരില്‍നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വാലാലംപൂരില്‍നിന്നും. ഗള്‍ഫ് സെക്ടറിനുപുറത്ത്, കരിപ്പൂരില്‍നിന്നുള്ള ആദ്യസര്‍വീസാണിത്. വിനോദസഞ്ചാരികളാണ് ക്വാലാലംപൂരിലേക്ക് കൂടുതലായും പോകുന്നത്.

      Read More »
    • കത്ത് കിട്ടിയത് 10 ദിവസം കഴിഞ്ഞ്, ജോലി പോയി; ഭിക്ഷ യാചിച്ച് യുവാവിന്റെ സമരം

      ഇടുക്കി: ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറുന്നതില്‍ പോസ്റ്റ് ഓഫീസിന്റെ ഗുരുതര വീഴ്ച; സര്‍ക്കാര്‍ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കല്‍ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കല്‍ സമരം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നാണു ലിന്റോയ്ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് തപാലില്‍ അയച്ചത്. മാര്‍ച്ച് 18നു കത്ത് പോസ്റ്റ് ഓഫീസില്‍ എത്തിയത്. 23ന് ആയിരുന്നു ഇന്റര്‍വ്യൂ. എന്നാല്‍, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. മറ്റൊരാള്‍ക്കു സ്‌കൂളില്‍ നിയമനവും ലഭിച്ചു. മുഖ്യമന്ത്രി, കലക്ടര്‍, തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്നു പൊലീസ് അറിയിച്ചതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്.

      Read More »
    • തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

      തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഇന്ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് ഇത് സംബന്ധിച്ച്‌ നിർദേശങ്ങള്‍ ഉത്തരവിട്ടു. നിരോധനാജ്ഞാ സമയം നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്‌ക്ക് നിരോധനമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍, പോളിംഗ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം…

      Read More »
    • ചെന്നൈയിൽ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടി

      ചെന്നൈ: കോയമ്പേട് മാർക്കറ്റിൽ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടി. നഗരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടികൂടിയത്. തമിഴ്നാട്ടില്‍ മാമ്ബഴക്കാലം ആരംഭിച്ചതോടെ കോയമ്ബേട് വിപണിയിലേക്കുള്ള മാമ്ബഴങ്ങളുടെ വരവ് വർധിച്ചിട്ടുണ്ട്. മാമ്ബഴം സ്വാഭാവികമായി പാകമാകാൻ രണ്ടാഴ്ചയെടുക്കുമെന്നതിനാല്‍ ‘കാല്‍സ്യം കാർബൈഡ്’ എന്ന രാസവസ്തുവും എഥിലീൻ എന്ന രാസവസ്തുവും ചേർത്ത് കൃത്രിമമായി പഴുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രാസവസ്തു മണമില്ലാത്തതാണ്. അതിനാല്‍, പഴങ്ങളില്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല. അതേസമയം, ‘ഇത്തരം പഴങ്ങള്‍ കഴിക്കുന്നവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും’ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു.കാത്സ്യം കാർബൈഡ്, ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പഴുത്ത പഴങ്ങള്‍ ചർമ്മപ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, കൂടാതെ ഇവയില്‍ ചില രാസവസ്തുക്കള്‍ അർബുദമുണ്ടാക്കാം. അതിനാൽ തന്നെ ഈ പഴങ്ങള്‍ വാങ്ങുമ്ബോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്…

      Read More »
    • നടത്തിയത് ഒറ്റ സർവീസ്; മംഗളുരു-കോട്ടയം സ്പെഷൽ ട്രെയിൻ റദ്ദാക്കി 

      കോട്ടയം: യാത്രത്തിരക്ക് കുറയ്ക്കാന്‍ മംഗളുരു-കോട്ടയം റൂട്ടില്‍ ശനിയാഴ്ചകളില്‍ ഓടിക്കാന്‍ തീരുമാനിച്ച സ്‌പെഷല്‍ ട്രെയിന്‍ (06075/06076) ഒറ്റ സര്‍വീസ് മാത്രം നടത്തി യാത്ര അവസാനിപ്പിച്ചു. ഈ മാസം 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു സര്‍വീസ് പ്രഖ്യാപിച്ചത്. 20-ന് ഓടിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ആറ് സര്‍വീസ് റദ്ദാക്കിയതായി ഇന്നലെയാണ് റയിൽവെ അറിയിപ്പ് വന്നത്.യാത്രക്കാരുടെ കുറവാണു സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണമെന്നാണു വിവരം. 21 കോച്ചുള്ള വണ്ടിയില്‍ 19 എണ്ണം സ്ലീപ്പര്‍ കോച്ചാണ്. ഇതില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കിയത്. ആറ് സ്റ്റോപ്പുകള്‍ മാത്രം അനുവദിച്ച വണ്ടിയുടെ സമയക്രമീകരണവും യാത്രക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ബുക്കിങ് പ്രശ്‌നവും യാത്രക്കാരെ വലച്ചിരുന്നു. 20ന് കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസിന്റെ റിസര്‍വേഷന്‍ ഓണ്‍ലൈനില്‍ ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. അതേസമയം സ്റ്റേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്തു.  ശനിയാഴ്ച രാവിലെ 10.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 7.30-ന് കോട്ടയത്ത് എത്തുകയും ശനിയാഴ്ച രാത്രി 9.45ന് തിരിച്ച്‌ പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.55ന് മംഗളൂരുവില്‍ എത്തുന്നതായിരുന്നു…

      Read More »
    • സംഘര്‍ഷ സാധ്യത; വടകരയിലെ കൊട്ടിക്കലാശം ഒഴിവാക്കി

      വടകര: ടൗണില്‍ ഇന്ന് നടക്കുന്ന  കൊട്ടിക്കലാശം ഒഴിവാക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കും. വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും വടകരക്കൊപ്പം കൂടി. ഒടുവിലത് അശ്ലീല വീഡിയോ ആരോപണം വരെ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുന്നത്.

      Read More »
    • പെയിന്റിങ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

      ഗുരുവായൂർ: പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയില്‍ പറമ്ബില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. സണ്‍ഷെയ്ഡില്‍ നിന്നുകൊണ്ട് വാട്ടർ ഗണ്‍ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആക്‌ട്സ് പ്രവർത്തകർ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ(ആശാ വർക്കർ). മക്കള്‍:രുദ്ര തീർത്ഥ, ധ്രുവ തീർത്ഥ

      Read More »
    Back to top button
    error: