Kerala

    • തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു

      പാലക്കാട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത് . ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, മൈമുനയ്‌ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മൈമുനയുടെ മരണം പേവിഷബാധ മൂലമാണാ തൃശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം മൈമുനയെ കടിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പടിഞ്ഞാറങ്ങാടിയിലും സമീപപ്രദേശങ്ങളിലുമായി 12 പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.

      Read More »
    • വ്യക്തമായ കണക്കുകളുണ്ട്, നടത്തിയത് ബാങ്ക് ഇടപാട്; എക്സാലോജിക്കിനെയും വീണയെയും വെള്ളപൂശി സി.പി.എം രേഖ

      ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചു പൂട്ടുമെന്നു ഹൈക്കോടതി താക്കീത് നല്‍കി. നാലു വര്‍ഷമായി കേസ് വലിച്ചുനീട്ടുന്നു. അവസാനമായി ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പു നല്‍കി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കുടിശിക വിതരണം ചെയ്യാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് എംസിഡിക്ക് നിയമപരമായ ബാധ്യതയുണ്ട്. അടിസ്ഥാന വേതനം പോലും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറെടുക്കാമെന്നും എന്നും കോടതി പറഞ്ഞു. കോടതിയുടെ താക്കീതിന് പിന്നാലെ തന്നെ 10 ദിവസത്തിനുള്ളില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും നടത്താമെന്ന് എംസിഡി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ദിവ്യ പ്രകാശ് പാണ്ഡേ അറിയിച്ചു. കുടിശിക വിതരണത്തിന്റെ കാര്യത്തിലും പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു. ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് എംസിഡി കമ്മിഷണറോടു പറഞ്ഞേക്കൂ എന്നായിരുന്നു കോടതിയുടെ…

      Read More »
    • വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

      ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 1935-ല്‍ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു. ഭാര്യ ചമേലി. കുട്ടികള്‍ രാഹുലും സുജാതയും. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം. വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനില്‍നിന്നും ‘നോമ’ സമ്മാനത്തിന് അര്‍ഹനായി. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍…

      Read More »
    • മാനന്തവാടിയില്‍ മൃതദേഹവുമായി പ്രതിഷേധം; എസ്പിയുടെ വാഹനം തടഞ്ഞു

      വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാര്‍ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്ഷനില്‍ പ്രതിഷേധിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്നു മണിക്കൂറുകള്‍ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതില്‍ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്നു മൃദേഹവുമായി നാട്ടുകാര്‍ നിരത്തിലിറങ്ങിയത്. മെഡിക്കല്‍ കോളജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്ന് പോകാന്‍ നാട്ടുകാര്‍ പറഞ്ഞു. വാഹനത്തില്‍നിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ പ്രതിഷേധമുയര്‍ന്നു. നിലവില്‍ രണ്ടുസംഘമായാണു പ്രതിഷേധം നടക്കുന്നത്. എസ്പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരുസംഘവും ഗാന്ധിപ്രതിമയുടെ മുന്നില്‍ മൃതദേഹവുമായി മറ്റൊരു സംഘവും പ്രതിഷേധിക്കുകയാണ്. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ കലക്ടറെ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം…

      Read More »
    • വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു

      വയനാട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണു കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തില്‍ ജോമോന്റെ വീടി്‌റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്. അജിയുടെ മരണത്തിനു പിന്നാലെ വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മാനന്തവാടി ടൗണില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി,…

      Read More »
    • ഏറ്റുകാരന്റെ കുടുംബം എക്‌സാലോജിക് എം.ഡിയുടെ കുടുംബമായി; പിണറായിക്കെതിരെ സുധാകരൻ

      കാസർകോട്: ഒരേറ്റുകാരന്റെ കുടുംബമാണ് പിണറായിയുടേതെന്നും അത് ഇന്ന് എക്സാലോജിക് കമ്ബനിയുടെ എം.ഡി.യുടെ വീടും കുടുംബവുമായി മാറിയിരിക്കുകയാണെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരൻ. കെ.പി.സി.സി.യുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’യുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ ഉന്നതനേതാക്കള്‍പ്പോലും സർക്കാരിന് എതിരേ പറഞ്ഞുകഴിഞ്ഞു. നാടിനുവേണ്ടിയല്ല, സ്വന്തം കുടുംബത്തിനു വേണ്ടിയുള്ള ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്നും -അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരേയും കേരളത്തിലെ മാഫിയാ സർക്കാരിനെതിരേയുമാണ് നമ്മുടെ യുദ്ധമെന്നും അതിനായി ഒന്നിക്കേണ്ട സമയമാണിതെന്നും കേരളത്തിന്റെ ചുമതലവഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അധ്യക്ഷനായിരുന്നു. രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ് എം.പി., രമ്യാ ഹരിദാസ് എം.പി., പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പഴകുളം മധു, യാത്രാ കോ-ഓർഡിനേറ്റർ ടി. സിദ്ദിഖ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, സോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

      Read More »
    • യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ; ദുരൂഹതയെന്ന് ബന്ധുക്കൾ

      കാസർകോട്: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയറി വാതിലടച്ച രേവതി ഏറെ നേരം വൈകിയും വാതിൽ തുറന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രേവതി ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് വീട്ടില്‍ മടങ്ങി എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രേവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ ആരോപിച്ചു.   അതേസമയം സംഭവത്തിൽ വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

      Read More »
    • കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം തട്ടൽ ; ബിജെപി ജില്ലാ ട്രഷറർക്കും 
ബിഎംഎസ് ജില്ലാ സെക്രട്ടറിക്കും എതിരെ കേസ്‌

      ചെങ്ങന്നൂർ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് പണം തട്ടിയ കേസിൽ ബിജെപി ജില്ലാ ട്രഷറർ, ബിഎംഎസ് ജില്ലാ സെക്രട്ടറി അടക്കം 10 പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.  ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ശാസ്‌താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി അനധികൃതമായി കുത്തിത്തുറന്ന് ഇവർ പണം അപഹരിച്ചെന്ന്‌ കാട്ടി ളാഹശേരി വേങ്ങൂർ വീട്ടിൽ രമേശ് ബാബു നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ബിജെപി ജില്ലാ ട്രഷറർ കെ ജി കർത്ത, ബിഎംഎസ് ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബിജെപി മണ്ഡലം നേതാവും മുൻ നഗരസഭാ കൗൺസിലറുമായ കെ ജയകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്‌ കേസ്‌. കഴിഞ്ഞ നാലാം തീയതി പകൽ 12 ഓടെ ക്ഷേത്രത്തിലെ അലങ്കാരഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഉദ്ദേശ്യം 50,000 രൂപ ചാക്കിൽ കെട്ടി കടത്തിയെന്ന്‌ പരാതിയിൽ പറയുന്നു.  സിസി ടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന്‌ നൽകിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • ഇന്ന് മുതൽ ഫോറസ്റ്റ് നൈറ്റ് പാസ്സുമായി  കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്

      കൊട്ടാരക്കര: ഇന്ന് മുതൽ കർണാടക ഫോറസ്റ്റ് നൈറ്റ് പാസ്സുമായി  കൊട്ടാരക്കര – ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തും. #കൊട്ടാരക്കര #പത്തനാപുരം#കോഴിക്കോട് #സുൽത്താൻബത്തേരി #ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്. 02.00pm കൊട്ടാരക്കര. വഴി പത്തനാപുരം – പത്തനംതിട്ട -റാന്നി- എരുമേലി – ഈരാറ്റുപേട്ട – മുട്ടം – തൊടുപുഴ – മൂവാറ്റുപുഴ – തൃശ്ശൂർ – കോഴിക്കോട് – കൽപ്പറ്റ – #സുൽത്താൻബത്തേരി – ഗുണ്ടൽപേട്ട് – മൈസൂർ 04.15pm ബാംഗ്ലൂരിൽ നിന്നും വഴി മൈസൂർ – കുട്ട – #മാനന്തവാടി – കൽപ്പറ്റ – കോഴിക്കോട് – തൃശ്ശൂർ – മൂവാറ്റുപുഴ – തൊടുപുഴ – മുട്ടം – ഈരാറ്റുപേട്ട – എരുമേലി – റാന്നി -പത്തനംതിട്ട – പത്തനാപുരം കടപ്പാട്: കെഎസ്ആർടിസി

      Read More »
    • വയനാട് താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കടുവ ആക്രമണം

      വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം. തോല്‍പ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കില്‍വച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുന്‍പില്‍പ്പെടുകയായിരുന്നു. കടുവ ആക്രമിച്ചതെന്നാണ് സൂചന. ആക്രമണത്തില്‍ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

      Read More »
    Back to top button
    error: